ടെഹ്റാന്: ഇറാന്റെ വ്യോമസേനാ പരിധിയിലേക്ക് അതിക്രമിച്ച് കടന്ന അമേരിക്കന്‍ പൈലറ്റില്ലാ ചാര വിമാനം ഇറാനിയന്‍ സൈനികര്‍ പിടിച്ചെടുത്തു. ഇറാന് നാവികസേനാ തലവന്‍ ജനറല്‍ അലി ഫദ്വയെ ഉദ്ദരിച്ച് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഈ വിവരം പുറത്തു വിട്ടത്.
സ്കാന്‍ ഈഗിള്‍ വിമാനമാണ് പിടിച്ചെടുത്തതെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് അധികൃതര്‍ പറഞ്ഞു. ഇറാന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനെത്തിയ വിമാനം പേഴ്സിയര് ഗള്‍ഫ് പ്രദേശത്ത് നിന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ബുഷെഗര് ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അമേരിക്കന്‍ ഇന്റലിജന്റ്സ് ഏജന്‍സികള്‍ ചാരപ്പണി ശക്തമാക്കിയതായി റപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: