ന്യൂദല്‍ഹി: വി.ഐ.പി വാഹനങ്ങള്‍ കടന്നുപോകുന്നതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുടുണ്ടെന്ന് സുപ്രീംകോടതി. ബീറ്റണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനം ആര്‍ക്കൊക്കെ അനുവദിക്കണമെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള് കോണ്‍ഗ്രസ് നേതാവ് പോരമോദ് തിവാരി നല്കിയ പൊതുതാത്പര്യ ഹര്ജിയിന്മേലാണ് കോടതി പരാമര്‍ശങ്ങള്‍. ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചുള്ള പ്രധാന വ്യക്തികളുടെ സഞ്ചാരം പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
ഇസഡ് കാറ്റഗറിയിലുള്ള കാറ്റഗറി സുരക്ഷയോടെ പ്രധാന വ്യക്തികള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസം കാരണം ജനങ്ങള്‍ക്ക് ആശുപത്രിയിലെത്താനും ശരിയായ ചികിത്സ ലഭ്യമാക്കാനും കഴിയുന്നില്ല.
വി.ഐ.പി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ജഡ്ജിമാര്‍ക്ക് പോലും പുറത്ത് നില്ക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും ജസ്റ്റിസുമാരായ ജി.എസ് സിങ്വിയും ഗ്യാന്സുധാന് മിശ്രയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: