കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ട സൈനികരുടെ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബന്ധപ്പെട്ട രാജ്യങ്ങള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു വിവരങ്ങള്‍ പുറത്തു വിടുമെന്ന് നാറ്റോ വ്യക്തമാക്കി.
ഈ വര്‍ഷം ഉണ്ടായ ആക്രമണങ്ങളില്‍ ഏകദേശം 384 സൈനികര്‍ കൊല്ലപ്പെട്ടതായും ഇതില്‍ കൂടുതല്‍ പേരും അമേരിക്കക്കാരുമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: