പത്തനംതിട്ട: എരുമേലിക്കടുത്തു പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശികളാണു മരിച്ചത്. ഇവരുടെ പേരുവിവരം ലഭ്യമല്ല. എരുമേലി ഏഞ്ജല്‍ വാലിയിലാണു ദുരന്തമുണ്ടയത്. ആഴമില്ലാത്ത ഇടമാണെങ്കിലും മണലെടുപ്പിനെ തുടര്‍ന്നു വലിയ കയങ്ങള്‍ രൂപപ്പെട്ടതില്‍ അകപ്പെട്ടതാണു മരണ കാരണം.
മൃതദേഹങ്ങള്‍ കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: