മട്ടാഞ്ചേരി: കൊച്ചിയുടെ നേര്‍ക്കുള്ള അവഗണനയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാമൂഹ്യ-രാഷ്ട്രീയ- സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ തീരുമാനിച്ചു.
കരുവേലിപ്പടി സാല്വ ഹാളില്‍നടന്ന യോഗം പശ്ചിമകൊച്ചി പുനര്‍നിര്‍മാണ സമിതി രൂപീകരിച്ചു. കുട്ടായ്മയോഗം ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ച കുടിവെള്ളം, ഗതാഗതം, അടിസ്ഥാനസൗകര്യങ്ങള്‍, വികസനം, മാലിന്യസംസ്ക്കരണം, ആരോഗ്യരംഗം തുടങ്ങി എല്ലാ മേഖലകളിലും കൊച്ചിയെ തടയുകയാണ് കോര്‍പ്പറേഷനും സര്‍ക്കാര്‍ ഏജന്‍സികളും, വികസന ഏജന്‍സികളുമെന്ന് യോഗം വിലയിരുത്തി. അന്യായടോള് ഇടാക്കുന്ന ബിഒടി പാലം, സുഖസഞ്ചാരം നടത്താന്‍ കഴിയാത്ത റോഡുകള്‍, ഒഴിവാക്കപ്പെടുന്ന റെയില്‍ സംവിധാനം, ഇഴയുന്ന കുടിവെള്ള പദ്ധതികള്‍ തുടങ്ങി അധികൃത അവഗണനയും അനാസ്ഥയും വെളിപ്പെടുത്തുന്ന ഒട്ടേറെ പദ്ധതികള്‍ നമുക്ക് മുന്നില്‍ പ്രകടമായുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭാവി പരിപാടികള്‍ക്കായി 16ന് യോഗം ചേരുവാനും തീരുമാനിച്ചതായി കണ്‍വീനര്‍ വി.ജെ.ഹൈസിന്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: