കാലടി: ആയുര്‍വേദശാസ്ത്രത്തെ നേരിട്ട് മനസിലാക്കുന്നതിനായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി 30 പേരടങ്ങുന്ന വിദേശസംഘം കാലടിയിലെ നാഗാര്‍ജ്ജുന അയുര്‍വേദ കേന്ദ്രത്തിലെത്തി. ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോഗവിദ്യ എന്ന സ്ഥാപനമാണ് വിദേശസംഘത്തെ കേരളത്തിലെ പ്രശസ്തമായ മൂഴിക്കുളം ശാലയില്‍ എത്തിച്ചത്. മൂഴിക്കുളം ശാലയില്‍ വിവിധ പഠനങ്ങള്‍ നടത്തുന്ന സംഘം അയുര്വേദത്തിനായി കാലടിയിലെ നാഗാര്‍ജ്ജുനയാണ് തെരഞ്ഞെടുത്തത്. നാഗാര്ജ്ജുനയിലെത്തിയ സംഘത്തെ നാഗാര്‍ജ്ജുന ആയുര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.കൃഷ്ണന് നമ്പൂതിരി, ചീഫ് ഫിസിഷ്യന്‍ ഡോ.മനോജ് കുമാര്‍, കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരായ ഡോ.ഹരികൃഷ്ണന്, ഡോ.അഞ്ജന ബാബുരാജ്, ഡോ.രമ്യ, മാനേജര്‍ നാരായണന് നമ്പൂതിരി, സെയില്‍സ് ഓഫീസര്‍ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളീയ ശൈലിയില്‍ സ്വീകരിച്ചു. മൂഴിക്കുളം ശാലയിലെ പ്രേംകുമാര്‍ റ്റി.ആര്, സ്വാമി പ്രബോധ ചൈതന്യ, യോഗമാസ്റ്റര്‍ ശശിധരന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: