പെരുമ്പാവൂര്‍: ജില്ലയിലെ എണ്ണൂറിലധികം വരുന്ന പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ കളക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടു. ഒക്ടോബര്‍ 31 നാണ് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കര്‍മ്മസമിതി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ ഒരുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കമ്പനികള്‍ ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചശേഷം ഡിസംബര്‍ ആറിന് കര്‍മ്മസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തുവാനുള്ള തീരുമാനം ജില്ലാ കളക്ടര്‍ അറിയിച്ചതായി കര്‍മ്മസമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
6ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ സമരം കുടുതല്‍ ശക്തമാക്കുവാന്‍ കര്‍മ്മസമിതി കേന്ദ്രകമ്മറ്റി യോഗം തിരൂമാനിച്ചു. 7 മുതല്‍ രാത്രികാല പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ ഉപരോധിക്കും. ഉപരോധ സമരത്തിന് തുടക്കം കുറിച്ച് 7ന് രാത്രി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിലെ പ്ലൈവുഡ് കമ്പനിയിലേക്ക് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും.
കര്‍മ്മസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ഭാരവാഹികളായ ശിവന് കദളി, അഡ്വ.ബേസില്‍ കുര്യാക്കോസ്, എം.കെ.ശശിധരന്‍പിള്ള, ടി.എ.വര്‍ഗീസ്, ഡി.പൗലോസ്, കെ.എ.ഭാസ്കരന്, ബാബു വര്‍ഗീസ്, സി.കെ.പ്രസന്നന്, ജോസ് കുനമ്മേല്, ടി.കെ.പൗലോസ്, പി.മത്തായി, ജി.ആര്.നായര്‍, ബേബിനാഷ്, പി.കെ.ശശി, എല്‍ദോ പൈനാടത്ത്, എം.ആര്.മാലതി, സ്വപ്ന രാജന്, പി.സി.മത്തായി, കെ.ജി.സദാനന്ദന്, സാബു കാവളയ്ക്കല്‍, കെ.ആര്.നാരായണപിള്ള, സാജു നീലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: