ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ അനന്തിരവള്‍ ഫാത്തിമ ഭൂട്ടോ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ഫാത്തിമ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരിക്കും മത്സരിക്കുക. ബേനസീര്‍ ഭൂട്ടോയുടെ സഹോദരന്റെ മകളാണ് 30-കാരിയായ ഫാത്തിമ. അച്ഛന് മുര്‍ത്താസ ഭൂട്ടോയെപ്പോലെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ മകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് അമ്മ ഗിന്വാ ഭൂട്ടോ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫാത്തിമയുടെ അമ്മയാണ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍ ഷഹീദ് ഭൂട്ടോയാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫാത്തിമയുടെ ‘സോങ്ങ് ഓഫ് ബ്ലഡ് ആന്റ് സ്വേര്‍ഡ്’ എന്ന പുസ്തകം വന്‍ വിവാദമായിരുന്നു. പീപ്പീള്‍സ് പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങളും ഫാത്തിമ ഏറ്റുവാങ്ങിയിരുന്നു. പാര്‍ട്ടി ചെയര്‍മാനും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോക്കെതിരെ തുറന്ന പോരിന് ഫാത്തിമ തയ്യാറായിരുന്നു. അടുത്തവര്‍ഷം മെയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിലാവലിന് യോഗ്യതയില്ലെന്നും ഫാത്തിമ തുറന്നടിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത ഫാത്തിമ നിഷേധിച്ചു. വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1996 ല്‍ കറാച്ചിയിലെ വസതിക്ക് പുറത്ത് വെച്ചാണ് മുര്‍ത്താസ ഭൂട്ടോ വെടിയേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: