പാനൂറ്: പാനൂറ് പോലീസിനെതിരെ നീതി നിഷേധത്തിണ്റ്റെ തിരക്കഥ രചിച്ചതിനുപിന്നില്‍ ഗൂഢാലോചനയെന്ന് പോലീസ്. കഴിഞ്ഞ ൧൭-ാം തീയ്യതി പാനൂറ് ടൗണില്‍ മദ്യപിച്ച് ബഹളം വെച്ചതിന് അറസ്റ്റ് ചെയ്ത കോട്ടയംപൊയിലിലെ പടിഞ്ഞാറയില്‍ രാജണ്റ്റെ (൫൩)ബന്ധുക്കളാണ് പോലീസിണ്റ്റെ ക്രൂരമായ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയത്. കണ്ണൂറ് എസ്പി രാഹുല്‍.ആര്.നായര്‍ പാനൂറ് എസ്ഐ പി.ആര്.മനോജിനെ വിളിച്ച് വരുത്തി വിവരങ്ങള്‍ ആരായുകയും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയിതിരിക്കുകയാണ്. ൧൭ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ തണ്റ്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന് കാണിച്ച് കതിരൂറ്‍ പോലീസില്‍ ഭാര്യ ആശാലത പരാതിപ്പെടുകയും ചെയ്തതോടെയാണ് ഇയാളെക്കുറിച്ച് ആന്വേഷണം ആരംഭിച്ചത്. രാജനെ പാനൂരില്‍ കണ്ടിരുന്നതായുള്ള അഭ്യൂഹത്തിണ്റ്റെ അടിസ്ഥാനത്തില്‍ പാനൂറ് പോലീസ് സ്റ്റേഷനില്‍ എത്തി ഫോട്ടോ കാണിച്ച് അന്വേഷിച്ചെങ്കിലും ആളെ കണ്ടിട്ടില്ലായെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയംപൊയില്‍ പടിഞ്ഞാറെയില്‍ രാജനെന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് ഫോണില്‍ കൂടി അന്വേഷിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രജിസ്റ്ററില്‍ അങ്ങനെയൊരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് നല്‍കിയതെന്നും രാജണ്റ്റെ തറവാട് വീടായ ചാലുപുറത്ത് താഴെ വീട്ടില്‍ കൈതേരി എന്ന മേല്‍വിലാസമാണ് നല്‍കിയതെന്നതിനാലാണ് അങ്ങനെ മറുപടി നല്കാന് കാരണമെന്നും പോലീസ് പറയുന്നു. ലോക്കപ്പിനുള്ളില്‍ വെച്ചും പോലീസിനെതിരെ അസഭ്യവാക്കുകള്‍ പ്രയോഗിച്ച് രാജന് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയായിരുന്നുവത്രെ. ബന്ധുക്കളെ വിവരമറിയിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂടെ അറസ്റ്റ് ചെയ്ത മറ്റുള്ളവര്‍ ജാമ്യത്തിലിറങ്ങിയതായും പരിചയക്കാര് ഇല്ലാത്തതിനാല്‍ തൃശ്ശൂറ് സ്വദേശിയേയും രാജനേയും ഞായറാഴ്ച മജിസ്ട്രേറ്റിണ്റ്റെ വീട്ടില്‍ ഹാജരാക്കുകയും റിമാണ്റ്റ് ചെയ്യുകയുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറയുമ്പോഴൊക്കെ തെറിയായിരുന്നു മറുപടിയെന്നും പോലീസ് പറയുന്നു. മര്‍ദ്ദനത്തെ കുറിച്ച് മജിസ്ട്രേറ്റിനോടൊന്നും പരാതി പറയാതെ പുതിയ മര്ദ്ദനകഥയ്ക്കുപിന്നിലും ആസൂത്രിതമായ ലക്ഷ്യമുണ്ടെന്നും പോലീസ് സംശയിക്കുന്നു. കോടതിയില്‍ കൊണ്ടുപോകും വഴി ഭക്ഷണം വേണ്ടായെന്ന് പറഞ്ഞ രാജന് സോഡയും ചായയും വാങ്ങി കൊടുത്തതായി എസ്കോര്‍ട്ട് പോയ ഉദ്യോഗസ്ഥന് പറഞ്ഞു. വീട്ടിലൊറ്റയ്ക്കാണെന്നും ബന്ധുക്കളാരുമില്ലെന്നും പറഞ്ഞാണ് തറവാട് മേല്‍വിലാസം നല്‍കിയത്. ഇതുനുമുമ്പും രണ്ടുതവണ മദ്യപിച്ച് ബഹളം വെച്ചതിന് ശിക്ഷ ഏറ്റുവാങ്ങിയതായി രാജന് തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ വാസ്തവമിതായിരിക്കെ പോലീസിണ്റ്റെ നീതിനിഷേധം ചൂണ്ടിക്കാട്ടി, മനുഷ്യാവകാശക്കാരും ബന്ധുക്കളും രംഗത്തെത്തിയത് സംശയമുളവാക്കിയിട്ടുണ്ട്. അഡീഷണല്‍ എസ്ഐ നാരായണനാണ് കേസിണ്റ്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതെങ്കിലും പ്രിന്‍സിപ്പല്‍ എസ്ഐക്കെതിരെയാണ് ആരോപണമുന്നയിക്കപ്പെട്ടിരിക്കുന്നത്. മദ്യപാനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി കൈകൊള്ളുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം പരാതികള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: