എം.പി. ഗോപലകൃഷ്ണന്
തലശ്ശേരി: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ വധിക്കപ്പെട്ട സ്വര്‍ഗ്ഗീയ ജയകൃഷ്ണന് മാസ്റ്ററുടെ ൧൩-ാം ബലിദാനവാര്ഷികത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ പതിനായിരങ്ങള്‍ അണിനിരന്ന ബഹുജനറാലിയും പൊതുസമ്മേളനവും നടന്നു. ‘ജയകൃഷ്ണന് മാസ്റ്റര്‍ വധം സിബി ഐ അന്വേഷിക്കണ’മെന്ന ആവശ്യമുയര്‍ത്തിയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളില്‍ ഇക്കുറി ബലിദാന്ദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. യുവമോര്‍ച്ച കണ്ണൂറ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലിദാനികളായ തലശ്ശേരി നഗരത്തില്‍ സംഘടിപ്പിച്ച ബജുജനറാലി അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ കുങ്കുമഹരിതാഭയുടെ മഹാസാഗരമാക്കി മാറ്റി. റാലി മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിനും കോണ്‍ഗ്രസ്സിണ്റ്റെ അഴിമതി ദുര്‍ഭരണത്തിനുമെതിരായ യുവജനങ്ങളുടെ ശക്തമായ താക്കീതുമായി. ഇന്നലെ വൈകുന്നേരം ൫ മണിയോടെ മഞ്ഞോടി കണ്ണിച്ചറയിലെ എ.ടി.രാഘവന് നഗറില്‍ നിന്നാരംഭിച്ച റാലി കീഴത്തിമുക്ക്, ചിറക്കര, ഒവി റോഡ്, പഴയ ബസ്സ്റ്റാണ്റ്റ്, ലോഗന്സ്റോഡ് വഴി തലശ്ശേരി പുതിയ ബസ്റ്റാണ്റ്റില് പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളന വേദിയായ ‘എം.കെ.ലക്ഷ്മണന്’ നഗറിലെത്തുമ്പോഴും റാലിയുടെ പിന്‍നിര മഞ്ഞോടിയില്‍ തന്നെയായിരുന്നു ഇത്. ജാഥയിലെ ബഹുജന പങ്കാളിത്തം വിളിച്ചോതുന്നതായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത്. ‘ധീരന്മാരാം ബലിദാനികളുടെ തപ്തസ്മരണയില്‍ നീറും മനസ്സുകള്‍ നീതിക്കായി കേഴുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നവരെ കാലത്തിണ്റ്റെ കടന്നല്കുത്തില് വേദനകൊണ്ട് പുളയും നിങ്ങള്‍ അരുംകൊല അക്രമം അരാജകത്വം നാട്ടില്‍ നടത്തി മാര്‍ക്സിസ്റ്റുകളുടെ തനിനിറം ഒന്ന് വെളിച്ചത്താക്കാന്‍ കയ്യില്‍ കിട്ടിയ തെളിവുകളെല്ലാം പോ ക്കറ്റില് വെച്ച് നീചന്മാര്ക്ക് കൂട്ടി കിടക്കുന്ന ഉമ്മന്‍ചാണ്ടിയുടേയും കൂട്ടാളികളുടേയും ചണ്ടിത്തരമിത് മതിയാകു’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടുള്ള റാലി മണിക്കൂറുകളോളം തലശ്ശേരിയെ കാവികടലാക്കി മാറ്റി. റാലിക്ക് ബിജെപി-യുവമോര്‍ച്ച നേതാക്കളായ ബിജുഏളക്കുഴി, പി.സുദര്ശനന്, ടി.വി.ശ്രീകുമാര്‍, ഒ.പി.ജിതേഷ്, സജീവ് വിളക്കോട്, വത്സന്, പി.ബിജു, വി.സുനില്‍കുമാര്‍, ടി.പി.രഘു, എം.കെ.സുമിത്ത്, കെ.കെ.സുജീഷ്, പി.കെ.പ്രവീണ്‍, പി.സി.നികേഷ്, എം.വി.ജിഗീഷ്, സി.എം.ജിതേഷ് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി നേതാക്കളായ എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, യു.ടി.ജയന്തന്, എ.അശോകന്, കെ.സുകുമാരന്‍മാസ്റ്റര്‍, പി.സത്യപ്രകാശ്, കെ.ജയപ്രകാശ്, വിജയന് വട്ടിപ്രം, എ.പി.ഗംഗാധരന്, എ.ഒ.രാമചന്ദ്രന്, സുജാതാ പ്രകാശന്, ഷൈനാപ്രശാന്ത്, കെ.രാധാകൃഷ്ണന്, പി.ബാബു, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: