കൊച്ചി: സാമൂഹ്യപുരോഗതിക്കനുസൃതമായി പഠനസമ്പ്രദായത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് പറഞ്ഞു. മനുഷ്യപുരോഗതി വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഗണ്യമായ പങ്കുണ്ട്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മനസിലാക്കി പഠിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യയുടെ മാനങ്ങള്‍ തിരിച്ചറിഞ്ഞ് പകര്‍ന്നുകൊടുക്കാന്‍ ഗുരുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയഭാരത്-2012 ലെ അധ്യാപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യയൊന്നും അറിയാതെ ജനിക്കുന്നത് മനുഷ്യന് മാത്രമാണ്.എന്നാല്‍ എല്ലാ സിദ്ധിയും ആര്‍ജിക്കുവാനുള്ള കഴിവുണ്ട്. അതുകൊണ്ട് കൂടുതല്‍ പഠിക്കുക; പഠിപ്പിക്കുക എന്ന് ചടങ്ങില്‍ പങ്കെടുത്ത അധ്യാപകരോട് അദ്ദേഹം ആഹ്വാനംചെയ്തു.
മനശാസ്ത്രജ്ഞന് ഡോ. ബാലകൃഷ്ണന്‍നമ്പ്യാര്‍, ഡോ. ശ്രീനിവാസന്, ശ്യാമ, ഡോ.പ്രേമ, ഡോ. രവികൃഷ്ണന്‍, ഡോ. കെ. ഗിരീഷ്കുമാര്‍, ഡോ.ഇ.വി. രാധാകൃഷ്ണന്, ബേബി ഉഷാകിരണ്, പ്രൊഫ. വി.പി.എന്‍. നമ്പൂതിരി, പ്രസന്ന എന്നിവരും സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: