ആലുവ: ആദിശങ്കര ജന്മസ്ഥാനമായ കാലടിയില്‍ കീര്‍ത്തിസ്തംഭ മണ്ഡപത്തിനു സമീപം അറവുശാലനിര്മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്‍കിയിട്ടുള്ള കൈപുസ്തകത്തില്‍ ശബരിമല പൂങ്കാവനത്തില്‍ ചരിത്രത്തില്‍ നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത കുരിശുപടി എന്ന സ്ഥലത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതില്‍ ദുരൂഹതയുണ്ട്. വനവാസിമേഖലയായ അട്ടത്തോട്ടില്‍ കടന്നുകയറി കുരിശ് സ്ഥാപിക്കുവാനുള്ള ഗൂഢശ്രമത്തിന് പോലീസ് അധികൃതര്‍തന്നെ കൂട്ടുനില്‍ക്കുന്നതായി സംശയിക്കുന്നു. വനവാസി സഹോദരങ്ങളെ മതം മാറ്റുവാനുള്ള നീക്കവും വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെതിരെ സമിതി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സ്വാമികള്‍ ആലുവായില്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: