കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാലയ്ക്ക് ഈ സാമ്പത്തിക വര്‍ഷം വിവിധ ഇനങ്ങളിലായി 69.16 കോടിയുടെ ധനസഹായത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി കെ.ബാബു. ഇതില്‍ 48.91 കോടി നബാര്‍ഡിന്റെ ധനസഹായമാണ്. സര്‍വകലാശാലാ ആസ്ഥാനത്ത് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് 30 കോടി, സര്‍വകലാശാല ഗസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് 2.2 കോടി, അന്താരാഷ്ട്ര ഹോസ്റ്റല്‍ കോംപ്ലക്സിന്് 4.5 കോടി, കോമണ്‍ അമിനിറ്റീസ് സെന്റര്‍ നിര്‍മ്മാണത്തിന് 1.21 കോടി റിസര്‍ച്ച് എക്സ്റ്റന്‍ഷന്‍ ഡയറക്ട്രേറ്റിന് രണ്ട് കോടി എന്നിങ്ങനെയാണ് നബാര്‍ഡില്‍ നിന്നും തുക ലഭിക്കുക. കുഫോസ് ആസ്ഥാനത്ത് അഞ്ച് ബിരുദാനന്തര ബിരുദകോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടനാട്ടില്‍ റീജിയണല്‍ ഇന്‍ലാന്‍ഡ് ഫിഷറീസ് സെന്റര്‍ (രണ്ട് കോടി), പുതുവൈപ്പ് റിസര്‍ച്ച് സ്റ്റേഷനില്‍ തിരുത ഹാച്ചറി (ഒരു കോടി), സംസ്ഥാനത്തെ ശുദ്ധജലാശയങ്ങളിലെ മത്സ്യങ്ങളുടെ വര്‍ഗീകരണത്തിനായി പനങ്ങാട് ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ റിവറൈന്‍ ഫിഷറി ഡാറ്റാബേസ് (അഞ്ച് കോടി), വേമ്പനാട് കായലില്‍ തനത് മത്സ്യസങ്കേതം (ഒരു കോടി) എന്നിവയാണ് മറ്റ് പദ്ധതികള്‍. ഈ വര്‍ഷം പദ്ധതി വിഹിതമായി 12 കോടി അനുവദിച്ചിട്ടുണ്ട്. ഗവേഷണം (രണ്ട് കോടി ),വിജ്ഞാനവ്യാപനം (ഒരു കോടി), അടിസ്ഥാന സൗകര്യവികസനം (അഞ്ച് കോടി), വിദ്യാഭ്യാസം (മൂന്ന് കോടി), ഭരണകാര്യങ്ങള്‍ (ഒരു കോടി) എന്നിങ്ങനെയാണ് പദ്ധതി തുക വിനിയോഗത്തിന് അനുമതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: