അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മാസശമ്പളം സര്‍ക്കാര്‍ പ്യൂണിനു ലഭിക്കുന്നതിലും കുറവ്. 2011-2012ല്‍ തന്റെ വാര്‍ഷിക വരുമാനം 1,50,630 രൂപയാണെന്നും അതില്‍ 12,553 രൂപ മാസവേതനമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറ്റു മന്ത്രിമാര്‍ക്ക് മാസംതോറും ലഭിക്കുന്ന 66,000 രൂപ ശമ്പളത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ്. ഒരു എംഎല്എക്കാകട്ടെ മാസം തോറും 56,000 രൂപ ലഭിക്കുന്നുണ്ട്. വീടും മറ്റു സൗകര്യങ്ങളും പുറമെയാണ്. മന്ത്രിമാര്‍ക്കാകട്ടെ യാത്രാബത്തയും ഡിഎയും ബംഗ്ലാവും ജോലിക്കാരും വേറെ ലഭിക്കുന്നു. 2007ലെ തെരഞ്ഞെടുപ്പില്‍ മോഡി വാര്‍ഷികവരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു.
ആസ്തിബാധ്യതകളുടെ കാര്യത്തിലും മോഡി പിന്നിലാണ്. ഗാന്ധിനഗറില്‍ 2002ല്‍ സര്‍ക്കാര്‍ സൗജന്യവിലയ്ക്കു നല്കിയ 330 ചതുരശ്രമീറ്റര്‍ വരുന്ന സ്ഥലം മാത്രമേ ഉള്ളൂ. 2007ലെ സത്യവാങ്മൂലത്തില്‍ ഇതിന്റെ മൂല്യം 30 ലക്ഷമാണ് കാണിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ഒരു കോടിക്കടുത്ത് വരുമെന്ന് സൂചിപ്പിക്കുന്നു. മോഡിയുടെ ഭൂമിയുടെ വില വര്‍ധിച്ചെങ്കിലും കൈവശമുള്ള പണം 2007ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ കുറഞ്ഞു. അന്ന് 11,200 രൂപ ഉണ്ടായിരുന്നെങ്കില്‍ 2012ല്‍ 4,700 മാത്രമേ ഉള്ളൂ.
മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മോഡിക്ക് 39 ലക്ഷം രൂപ ശമ്പളമായി ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭ പുറത്തിറക്കിയ ഔദ്യോഗിക രേഖകളനുസരിച്ച് അദ്ദേഹം തന്റെ ജോലിയെ സാമൂഹിക സേവനമായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: