ഓസ്ലോ: ഏഴു വയസ്സുകാരനായ മകനെ ഭയപ്പെടുത്തിയെന്ന് ആരോപിച്ച് നോര്‍വെയില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് സ്വദേശി വി. ചന്ദ്രശേഖരനും ഭാര്യ അനുപമയ്ക്കും 33 മാസം തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ ഡിസംബര്‍ മൂന്നിന് കോടതി വാദം കേള്‍ക്കും.
നോര്‍വേയിലെ ശിക്ഷാനിയമം 219 പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ വേണ്ടവണ്ണം പരിപാലിച്ചില്ല. പേടിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചന്ദ്രശേഖറിന് 18 മാസവും അനുപമയ്ക്ക് 15 മാസവുമ തടവ് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നോര്‍വേയിലെ ടിസിഎസ് ജീവനക്കാരന് ചന്ദ്രശേഖറും ഭാര്യയും അറസ്റ്റിലായത്.
കടുത്ത കുസൃതിക്കാരനായ മകന് സ്കൂള്‍ ബസില്‍ മൂത്രമൊഴിച്ചത് കണ്ടുപിടിച്ച അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് മകനെ ചന്ദ്രശേഖര്‍ പേടിപ്പിച്ചു. ഭയന്നുപോയ കുട്ടി അധ്യാപകരോട് പരാതി പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ദമ്പതികള്‍ നാട്ടിലേക്ക് തിരിക്കുമെന്ന് ഭയന്നാണ് ഇരുവരെയും റിമാന്‍ഡില്‍ അയച്ചതെന്ന് ഓസ്ലോ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, നോര്‍വേയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായ അന്ധ്ര ദമ്പതികളുടെ ഭാഗത്ത് തെറ്റുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയതായി ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്ലോയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഈ ദമ്പതികളുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.
ആന്ധ്രയിലെ കൃഷ്ണ ജില്ലക്കാരനായ ചന്ദ്രശേഖരനെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഓസ്ലോയിലേക്ക് അയച്ചത്. കഴിഞ്ഞ ജൂലൈയില്‍ നാട്ടില്‍ വന്നതിന് ശേഷം നവംബര്‍ 23 നാണ് ചന്ദ്രശേഖരന് വീണ്ടും ഓസ്ലോയിലേക്ക് തിരിച്ചത്. ചന്ദ്രശേഖറും ഭാര്യയും അറസ്റ്റിലായ വിവരമറിഞ്ഞ് നാട്ടില്‍ ബന്ധുക്കള്‍ പരിഭ്രാന്തിയിലാണ്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോട് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ദമ്പതികളുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ ആരായാന്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ചീഫ് സെക്രട്ടറി മിനി മാത്യുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്ക കൈകൊണ്ട് ഭക്ഷണം വാരി നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യാക്കാരായ അനുരൂപ് -സാഗരിക ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുഞ്ഞുങ്ങളെ നോര്‍വേയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: