ബാംഗ്ലൂര്‍: ബിജെപിയില്‍നിന്നും രാജിവെക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാകുമെന്ന് മുന്‍മുഖ്യമന്ത്രി സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മുന്‍മുഖ്യമന്ത്രികൂടിയായ യെദ്യൂരപ്പ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഇത് തിടുക്കപ്പെട്ട് എടുത്ത തീരുമാമായിപ്പോയതായി ഗൗഡ കൂട്ടിച്ചേര്‍ത്തു.
ഈ നടപടി കര്‍ണാടകയില്‍ യെദ്യൂരപ്പക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കും. യെദ്യൂരപ്പ രൂപീകരിച്ച കര്‍ണാടക ജനതാപാര്‍ട്ടിക്ക് ഭാവിയുണ്ടാകില്ലെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഉയര്‍ന്ന പദവികള്‍ യെദ്യൂരപ്പയെ തേടിയെത്തുമായിരുന്നു. യെദ്യൂരപ്പയുടെ രാജി താല്‍ക്കാലികമായി പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെങ്കിലും മികച്ച രീതിയില്‍ തിരിച്ചുവരാനാകുമെന്ന് ഗൗഡ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: