ടെല്‍ അവീവ്: പാലസ്തീന് നിരീക്ഷക രാഷ്ട്ര പദവി ലഭിച്ചതിന് തൊട്ടുപിന്നാലെ വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇസ്രയേല്‍ .വെസ്റ്റ് ബാങ്കില്‍ 3000 അനധികൃത കുടിയേറ്റകേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ പതിവുപോലെ ഇസ്രയേല്‍ നീക്കത്തെ എതിര്‍ക്കാതെയാണ് ഇക്കാര്യത്തില്‍ അമേരിക്ക പ്രതികരിച്ചത്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി 3000 പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പാലസ്തീന് നിരീക്ഷക രാഷ്ട്രപദവി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെനീക്കം. പാലസ്തീന് നഗരങ്ങളെ ഒറ്റപ്പെടുത്തുവാനുദ്ദേശിച്ചാണ് തന്ത്രപ്രധാന മേഖലയായ ഇവിടെ ഇസ്രയേല്‍ കുടിയേറ്റ നീക്കം നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.പ്രശ്ന പരിഹാരത്തിന് സഹായമാകുന്നതാണ് ഇസ്രയേലിന്റെ നീക്കമെന്നായിരുന്നു വൈറ്റ് ഹൈസ് വക്താവ് ടോമി വീറ്ററിന്റെ ഹൃസ്യ പ്രതികരണം.പ്രധാനമന്ത്രി നെതന്യാഹു അധ്യക്ഷനായ ഒമ്പത് അംഗ ഇസ്രായേല്‍ സെക്യൂരിറ്റി കാബിനറ്റാണ് പുതിയ നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
പാലസ്തീന്റെ യുഎന്നിലെ നിരീക്ഷക പദവിക്കെതിരയുള്ള തിരിച്ചടിയാണ് ഇസ്രയേലിന്റെ തിരക്കിട്ട പ്രഖ്യാപനത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
അതേസമയംകിഴക്കന് ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് രംഗത്തെത്തി.ഏതാണ്ട്3000 ഓളം കുടിയേറ്റ ഭവനങ്ങളാണ് ഇസ്രായേല്‍ നിര്‍മ്മിക്കുന്നത്. ഇസ്രയേലിന്റെ നടപടി സമാധാന ഉടമ്പടികള്‍ തകര്‍ക്കുമെന്നാണ് ഹിലരി ക്ലിന്റണ് വ്യക്തമാക്കി. വാഷിങ്ങ്ടണിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി. പ്രശ്നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും കൂടിയിരുന്നുള്ള ചര്‍ച്ചയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം പാലസ്തീന് ഇസ്രയേല്‍ പ്രശ്നപരിഹാരത്തിനായുള്ള നീക്കമായാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധ്യക്ഷനായുള്ള സെക്യൂരിറ്റി കാബിനാണ് ഭവന നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: