ഇസ്ലാമാബാദ്: ഇന്ത്യന്‍ മോഡലുകളുടെ പരസ്യചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന് പാര്‍ലന്റ് കമ്മറ്റി ആവശ്യപ്പെട്ടു.ടി വി അവതാരകര്‍ തലയില്‍ ദുപ്പട്ട ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്ന നിയമം നിലനില്‍ക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റ് വക്താവ് വ്യക്തമാക്കി.കോടതി വിധിക്കുവേണ്ടി കാത്തിരിക്കുകയാണ് ഇതിനു ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളെന്ന് പാക്കിസ്ഥാന് വാര്‍ത്താവിതരണ മന്ത്രി ഖമര്‍ സമന് കൈറ അറിയിച്ചു.പാര്‍ലമെന്റില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ പാക്കിസ്ഥാന് സംസ്കാരത്തെ ഉയര്‍ത്തിപിടിക്കുന്നതാണെന്നും അതിനാല്‍ ഈ തീരുമാനം ജനങ്ങളും മറ്റും അംഗീകരിക്കുമെന്നും ഇത് ശരിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ പരസ്യചിത്രങ്ങളിന് പ്രധാനമായി ഇന്ത്യന്‍ താരങ്ങളായ ഷാരൂഖ്ഖാന്, കത്രീന കൈഫ്,കാജല്‍, ശില്പ ഷെട്ടി, കരീന കപൂര്‍ എന്നിവരുടെ പരസ്യങ്ങളാണ് കാണാറുള്ളത്.പാക്കിസ്ഥാന്റെ ഈ തീരുമാനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കില്ലെന്നും തീവ്രവാദത്തിനെതിരെ എല്ലാം രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: