തളിപ്പറമ്പ്: ഭാരതത്തിണ്റ്റെ അതിര്‍ത്തിയെ അറിയുക എന്ന ആശയം മുന്നോട്ടുവെച്ച ഫിന്‍സി (ഫോറം ഫോര്‍ ഇണ്റ്റഗ്രേറ്റഡ് നാഷണല്‍ സൊസൈറ്റി)ണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന അതിര്‍ത്തി വന്ദനം നടത്തി തിരിച്ചെത്തിയ സന്നദ്ധ ഭടന്മാര്ക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്കി. വിവേകാനന്ദ ജന്മശതാബ്ദി ആഘോഷസമിതി ജില്ലാ സംയോജകന്‍ യു.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.പി.രാധാകൃഷ്ണന് പ്രഭാഷണം നടത്തി. സജിത്ത് പിലാത്തറ ഭാരതത്തിണ്റ്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെയും സൈനികരെയും സന്ദര്‍ശിച്ച് നടത്തിയ ആശയവിനിമയത്തെക്കുറിച്ചും അവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സുരേന്ദ്രന് സി.പാപ്പിനിശ്ശേരി, പി.കെ.ഗോപേഷ് കടുക്കാരം, കെ.എല്‍.സനല്‍കുമാര്‍, മുറിയാത്തോട് കെ.രജീഷ്, നിധീഷ് പനക്കാട്, കെ.രജിത്ത് കോട്ടൂറ്, ടി.ഒ.രാജേഷ് വയക്കര, അഭിലാഷ് കൂടാളി, സജിത്ത് പിലാത്തറ എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ലിജേഷ് പുളിമ്പറമ്പ് സ്വാഗതവും വിനോദ് തലോറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: