പാനൂറ്: പാറാട് ടൗണില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടി. ടൗണില്‍ സംഘര്‍ഷം സൃഷ്ടിച്ച എസ്ഡിപിഐ പ്രവര്‍ത്തകനായ ഒരാളെ അറസ്റ്റ് ചെയ്യുകയും ൫൦ പേര്‍ക്കെതിരെ കൊളവല്ലൂറ് പോലീസ് കേസെടുക്കുകയും ചെയ്തു. കണ്ണങ്കോട്ടെ കുഞ്ഞിപ്പുരില് സാജിദ് (൩൦)നെയാണ് എസ്ഐ ഫായിസ് അലി അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ൧൦ മണിയോടെ ടൗണില്‍ ഒരുസംഘമാളുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം കണ്ടയുടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഫസല്‍ ഹബീബ് എന്ന യുവാവിനെ പിന്നാലെ പോലീസ് പിന്തുടര്ന്നപ്പോള് സമീപത്തെ വീട്ടില്‍ കയറുകയായിരുന്നു. ഇതിനിടയില്‍ വീട്ടിലുള്ള അക്വേറിയം തകര്‍ത്ത് യുവാവ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫസല്‍ ഹബീബ് എന്‍ഡിഎഫ് പ്രവര്‍ത്തകനാണ്. കുറച്ചുദിവസം മുമ്പ് വാഹനം തകര്‍ത്ത മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. കൈക്ക് പരിക്കേറ്റ യുവാവ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ പോലീസിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. അക്രമികള്‍ പോലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്തു. ഇതോടെ ടൗണില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മുസ്ളിംലീഗിണ്റ്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ കൈകോര്‍ത്താണ് പാറാട് ടൗണില്‍ തുടര്‍ച്ചയായി സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മാസം മുമ്പെ ടൗണിലെ കടകള്‍ക്ക് നേരെയും അക്രമമുണ്ടായിരുന്നു. പാറക്കടവ്, പെരിങ്ങത്തൂറ്, കടവത്തൂറ് ഭാഗങ്ങളില്‍ നിന്നും ബൈക്കുകളിലായി മതതീവ്രവാദ സ്വാഭാവമുള്ള യുവാക്കള്‍ പ്രദേശത്തെത്തി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പതിവായിരിക്കുകയാണ്. തലശ്ശേരി എഎസ്പി നീരജ്കുമാര്‍ ഗുപ്ത, പാനൂറ് സിഐ ജയന് ഡൊമനിക് തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: