ശബരിമല: ശബരിമലയില്‍ 22 ലക്ഷം ടിന് അരവണയും 80,000 പാക്കറ്റ് അപ്പവും കരുതല്‍ ശേഖരം ഉണ്ടെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ കെ. ജയകുമാര്‍ അറിയിച്ചു. ഒരു ദിവസം ഒന്നര ലക്ഷം ടിന് അരവണ ഉണ്ടാക്കാന്‍ കഴിയും. കരുതല്‍ ശേഖരം 15 ലക്ഷം ടിന് ആയി കുറഞ്ഞതിന് ശേഷം മാത്രമെ പുതുതായി ഉണ്ടാക്കുകയുള്ളു. ഏറ്റവും ശുചിത്വമേറിയ സാഹചര്യത്തിലാണ് അപ്പം നിര്‍മ്മിക്കുന്നത്. ഇക്കാര്യങ്ങള്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടു. തൊഴിലാളികളും ശുചിത്വം പാലിക്കുന്നു. അവര്‍ മാസ്ക്കും, ഗ്ലൗസും ഉപയോഗിക്കുന്നുണ്ട്. ഓരോ ആറ് മണിക്കൂര്‍ ഇടവിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപ്പം പ്ലാന്റുകള്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: