അഞ്ചാലുംമൂട്: കടവൂര്‍, അഞ്ചാലുംമൂട് മേഖലകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്‌എസ് അഞ്ചാലുംമൂട് നഗര്‍ കാര്യകാരി ആവശ്യപ്പെട്ടു. ഇത്തരം സംഘടനകളെ സമൂഹം ഒറ്റപ്പെടുത്തണം. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ചില രാഷ്‌ട്രീയ കക്ഷികള്‍ സാമൂഹ്യ വിരുദ്ധന്മാരുമായി ഒത്തുചേര്‍ന്ന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്ന് കാര്യകാരി ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ നടത്തിയിട്ട് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ കുറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇത്തരക്കാരുടെ യഥാര്‍ത്ഥ താല്‍പര്യം മനസ്സിലാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉചിതമായി നടപടികള്‍ സ്വീകരിക്കണം. പ്രശ്നങ്ങളില്‍ ആര്‍എസ്‌എസ്, വിവിധ ക്ഷേത്രസംഘടനകളെ വഴിച്ചിഴിയ്‌ക്കാനുള്ള ശ്രമം അപലപനീയമാണ്. സംഘപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഗൂഢനീക്കങ്ങളില്‍ ആര്‍എസ്‌എസ് കാര്യകാരി പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: