ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ ബിജെപിയില്‍ നിന്ന് രാജി വച്ചു. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചു കൊടുത്തു. കര്‍ണാടകത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്നു യദ്യൂരപ്പ. 2011 ല്‍ അനധികൃത ഖാനനക്കേസില് ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് പരാമര്ശിക്കപ്പെട്ടതിനെത്തുടര്ന്നാണ് യദ്യൂരപ്പക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഫ്രീഡം പാര്‍ക്കില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയതിന് ശേഷം എംഎല്‍എ സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്ത് യദ്യൂരപ്പ സ്പീക്കര്‍ ബെപ്പയ്യക്ക് നല്കി. എന്നാല്‍ തനിക്ക് പിന്തുണ നല്കുന്ന എംഎല്‍എ മാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് യദ്യൂരപ്പ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: