ന്യൂദല്‍ഹി: ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ 30 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 20.2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് നടന്നതെന്ന് ധനകാര്യ വകുപ്പ് സഹമന്ത്രി നമോ നരേന് മീന ലോക്സഭയില്‍ അറിയിച്ചു.
2011 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 66 ശതമാനം വര്‍ധിച്ച് 29 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ഇറക്കുമതി ഇടിയാന്‍ കാരണം. ജനുവരിയിലും മാര്‍ച്ചിലും സ്വര്‍ണ ഇറക്കുമതിയ്ക്ക് മേലുള്ള കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതും ഇറക്കുമതി കുറയാന്‍ ഇടയാക്കിയതായി മീന ലോക്സഭയില്‍ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ കേന്ദ്രവും പൊതുമേഖല സ്ഥാപനങ്ങളും 18,026 കോടി രൂപയുടെ സ്വര്‍ണ ഇറക്കുമതിയാണ് നടത്തിയത്. അതേസമയം സ്വകാര്യമേഖലയിലേക്ക് 92,501 കോടി രൂപയുടെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: