അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി നരേന്ദ്ര മോഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മണിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. സസ്പെന്‍ഷനിലായ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയാണ് എതിര് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇവര്‍ മത്സരിക്കുന്നത്.
ശ്വേതയും അവസാനദിവസമായ ഇന്നാണ് പത്രിക നല്‍കിയത്. 2007 ല്‍ കോണ്‍ഗ്രസിലെ ദിന്‍ഷ പട്ടേലിനെ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മോഡി തോല്‍പ്പിച്ചത്. ഡിസംബര്‍ 13നും 17നും രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 20ന് നടക്കും.
ഗോന്ധ്ര കേസില്‍ മോഡിക്കു പങ്കുള്ളതായി സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു മോഡിക്കെതിരേ മൊഴി നല്കാന് ഡ്രൈവറെ നിര്‍ബന്ധിച്ചുവെന്ന കേസില്‍ ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയായിരുന്നു.
തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണെന്നു സഞ്ജീവ് ഭട്ട് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: