കൊച്ചി: 16-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന 10 ദിവസത്തെ പുസ്തകോത്സവം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശശിതരൂര്‍ ഡിസംബര്‍ ഒന്നിന് വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ്.വി.ആര്.കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരിക്കും. സി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സാംസ്ക്കാരിക പരിപാടികള്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്, ഡോ.കെ.എസ്.രാധാകൃഷ്ണന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
രണ്ടാം ദിവസം രാവിലെ സാഹിത്യകാര സംഗമം നടക്കും. പ്രൊഫ.എം.കെ.സാനു, പ്രൊഫ.തോമസ് മാത്യൂ, പ്രൊഫ.എം.അച്യുതന്, ജസ്റ്റിസ് കെ.സുകുമാരന്‍, ചെമ്മനം ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് കോംഗ്കണി കഥകളെക്കുറിച്ച് ചര്‍ച്ചയില്‍ ഡോ.സുനിതാബായി, ഗുരുദത്ത് ബണ്ട് വാള്‍ക്കര്‍, സൂര്യ അശോക് എന്നിവര്‍ പങ്കെടുക്കും. സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മന്ത്രി അനൂപ് ജേക്കബ് മുഖ്യാതിഥി ആയിരിക്കും. കെ.എം.റോയി അഡ്വ.സജിനാരായണന്‍,ഡോ.മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ഡോ.എം.ലക്ഷ്മി കുമാരിയെ ആദരിക്കും. മൂന്നിന് മാധ്യമ ചര്‍ച്ചയും പുരസ്കാര സമര്‍പ്പണവും നടക്കും. മന്ത്രി ഡോ.എം.കെ.മൂനീര്‍ പുരസ്കാരം സമ്മാനിക്കും. പി.രാജന്, പ്രൊഫ. ജി.ബാലചന്ദ്രന്, എ.സഹദേവന് എന്നിവര്‍ സംസാരിക്കും. നാലാം ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സാഹിത്യ മത്സരം നടക്കും. വൈകിട്ടു നടക്കുന്ന വരയിലെ സാഹിത്യം സെമിനാര്‍ എം.വി.ദേവന്, സി.എന്‍.കരുണാകരന്, എം.എം.മോനായി എന്നിവര്‍ പങ്കെടുക്കും.
അഞ്ചാം ദിവസം വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യമത്സരത്തിനു പുറമേ വൈകിട്ട് നടക്കുന്ന മഹാത്മാ അയ്യന്‍കാളിയുടെ 150-ജന്മദിനാഘോഷങ്ങളില് കെ.വി.മദനന്, ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന്, നാരായണ്‍ തുറവൂര്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കും. ആറാം ദിവസം കയര്‍-കേരം-കേരളം-പാരമ്പര്യം-സംസ്കാരം മുന്‍നിര്‍ത്തി കയര്‍ബോര്‍ഡ് ആഭിമുഖ്യത്തില്‍ ദേശീയ സെമിനാറുണ്ടാകും. കുട്ടികളുടെ പുസ്തകോത്സവ സമ്മാനദാന ചടങ്ങില്‍ സിപ്പി പള്ളിപ്പുറം, മേജര്‍ രവി, ഡപ്യൂട്ടിമേയര്‍ ഭദ്രാ എന്നിവര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്കാരം യൂസഫി കേച്ചേരിക്ക് ഡിസംബര്‍ ഏഴിനു അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. ഡോ.എം.ലീലാവതി, ഡോ.സുലോചന നാലപ്പാട്, എസ്.രമേശന്‍നായര്‍, എസ്.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
ഡിസംബര്‍ എട്ടിന് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കോട്ടിന്റെ ജന്മശതാബ്ദിയും മലയാളം ബൈബിളിന്റെ 200-ാം വാര്‍ഷികവും സെമിനാര്‍ നടക്കും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. ഡോമനിക്ക് പ്രസന്റേഷന് എംഎല്‍എ, പി.രാജീവ് എംപി,കെ.ടി.ജലീല്‍ എംഎല്‍എ, എം.ടി.രമേഷ്, ഡോ.എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, കാ.ഭാ.സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. 10ന് പുസ്തകോത്സവം സമാപിക്കും. സമാപന സഭയില്‍ ശ്രീമൂലനഗരം മോഹന്‍, എ.ആര്.മോഹന്‍ എന്നിവര്‍ പ്രസംഗിക്കും. ഈ വര്‍ഷം 200-ല്‍ പരം സ്റ്റാളുകളിലായി 300-ല്‍ പരം പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രസാധകര്‍ക്കു പുറമേ പത്തോളം ഭാരതീയ ഭാഷകളില്‍ നിന്നുള്ള പ്രസാധകരുടെ പുസ്കങ്ങള് ലഭ്യമാകും. ഗോളിയാര് ഇന്റര്‍നാഷണല്‍, എല്‍ബിടി, എന്‍സിആര്‍ടി, കേന്ദ്ര സാഹിത്യ അക്കാഡമി, നിയോഗി ബുക്സ്, ഏഷ്യന്‍ എജുക്കേഷന്‍ ബുക്ക്സ്, പുസ്തക് മഹാള്, എസ്.ചാന്ദ് ആന്റ് കമ്പനി, ഡബ്ല്യുഎച്ച്ഒ എന്നിവയുടെ പ്രത്യേക സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കൂടാതെ ദേശീയോദ്ഗ്രഥനത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎവിപി പവലിയന്, ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, ബാങ്കിംഗ് വിഷയത്തെ ആസ്പദമാക്കിയുള്ള ആര്‍ബിഐ പവലിയന് തുടങ്ങിയവ ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. പുസ്കോത്സവം ഡയറക്ടര്‍ ഇ.എന്‍.നന്ദകുമാര്‍, പ്രസിഡന്റ് ജസ്റ്റീസ് കെ.പത്മനാഭന് നായര്‍ പുസ്തകോത്സവ സമിതി അദ്ധ്യക്ഷ ഡോ.സിപി.താര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: