പത്തനംതിട്ട: മകളെയുംകൂട്ടി മടങ്ങുന്നതിനിടെ സ്കൂളിന് മുന്നില്‍വെച്ച് വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ല. അപകടവിവരം അറിഞ്ഞ് സൗദി അറേബ്യയില്‍ നിന്നും മടങ്ങിയ യുവാവിനെയാണ് കാണാതായിരിക്കുന്നത്. അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകള്‍ അശ്വതി ആശുപത്രിയില്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ അപകടവാര്ത്തയറിഞ്ഞെത്തിയ ഓമല്ലൂര്‍ മഞ്ഞനിക്കര മുറിയില്‍ മോടിയില്‍ സുരേഷ്ഗോപാല(37) നെ ദല്‍ഹിയില്‍വെച്ച് കാണാതായ വിവരം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വേദനയായി. സുരേഷിന്റെ അമ്മ ജാനകിക്കുവേണ്ടി സ്കൂള്‍ പിടിഎ പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയം നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിന് മുന്നില്‍വെച്ച് വിദ്യാര്‍ത്ഥികളുടെ മേല്‍ പാഞ്ഞുകയറിയ വാനിനടിയില്‍പെട്ട് ലത(23) മരിച്ചിരുന്നു. മകള്‍ അശ്വതി ഗുരുതരമായ പരിക്കുകളോടെ കോഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലുമാണ്. വിവരമറിഞ്ഞ് 27 ന് രാത്രി സൗദിയില്‍ നിന്നും 9ഡബ്യു-567 ാം നമ്പര്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പുറപ്പെട്ട സുരേഷ് 28 ന് രാവിലെ 6.15 ന് ദര്ഹിയിലെത്തിയിരുന്നു. ദല്‍ഹിയില്‍ നിന്നും രാവിലെ 10ന് പുറപ്പെടുന്ന 9ഡബ്യു336 ജെറ്റ് എയര്‍ബസിന്റെ തന്നെ വിമാനത്തില്‍ മുംബൈവഴി ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് എത്തുന്നതിനായിരുന്നു ടിക്കേറ്റ്ന്ന് സൗദിയിലുള്ള സുരേഷിന്റെ ജ്യേഷ്ഠന് സോമന് പറയുന്നു. എന്നാല്‍ ദല്‍ഹി എയര്‍പ്പോര്‍ട്ടില്‍ നിന്നും മുന്നാമത്തെ ടെര്‍മിനല്‍വഴി സുരേഷ് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ദല്‍ഹി വിമാനത്താവള അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ഇറങ്ങിയ ശേഷം ഫോണിലോമറ്റോ സുരേഷ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചിട്ടില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഭാര്യയുടേയും മകളുടേയും അപകടവിവരം അറിഞ്ഞ് സുരേഷ ആകെ തളര്‍ന്നിരുന്നു. സുരേഷ് നാട്ടില്‍ എത്താത്തതിനാല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി്ക്കുന്ന ഭാര്യ ലതയുടെ മൃതദേഹം ഏറ്റെടുത്തു സംസ്ക്കരിക്കാനും ബന്ധുക്കള്‍ക്ക് സാധിക്കുന്നില്ല. മകളുടെ ചികിത്സാ കാര്യത്തിലും സുരേഷ് മടങ്ങിയവന്നശേഷം വേണം അന്തിമ തീരുമാനം എടുക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: