വാഷിങ്ങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിക്കെതിരായ കേസില്‍ ജനുവരി 17 ന് യു എസ് കോടതി വിധി പറയും. ഹെഡ്ലിയുടെ കൂട്ടാളിയായ തഹാവൂര്‍ റാണയുടെ കേസില്‍ വിധി പറയുന്നത് ഡിസംബര്‍ 4 ല്‍ നിന്ന് ജനുവരി 15 ലേക്ക് മാറ്റി. കോടതി വക്താവ് റന്‍ഡാല്‍ സാംബോണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.മുംബൈ ഭീകരാക്രമണത്തിനായി ലെഷ്കര്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ കൈമാറിയത് ഹെഡ്ലി ആയിരുന്നു .യു എസ് കസ്റ്റഡിയിലുള്ള ഹെഡ്ലി പാക്വംശജനായ അമേരിക്കന്‍ പൗരനും റാണ പാക്്വംശജനുമായ കനേഡിയന്‍ പൗരനുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.ഹെഡ്ലിയെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും യു എസ് കോടതി തീരുമാനിക്കാമെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
മുംബൈ ആക്രമണം, മുഹമ്മദ് നബിക്കെതിരെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സ്പാനീഷ് പത്രം അട്ടിമറിക്കാനുള്ള ഗൂഢാലോചന എന്നീ കേസുകളില്‍ 2010 ല്‍ മാര്‍ച്ചില്‍ ഹെഡ്ലി യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹെഡ്ലിയെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് വിട്ടു നല്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് യു എസ് വക്താവ് വെന്‍ഡി ഷെന്മാര് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: