ബാങ്കോക്ക്: നേപ്പാള്‍ മുന്‍ കിരീടാവകാശി പരസ്ഷായെ തായ്ലന്റില് മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പുക്കറ്റിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും മരിജ്വാനയുമായി പിടിക്കപ്പെട്ട ഷായ്ക്ക് ഒരു രാത്രിയിലെ ജയില്‍വാസത്തിനുശേഷം 18000 രൂപ കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്.
ദ്വീപിലെ സുഖവാസ കേന്ദ്രത്തില്‍ നിന്നും ഒരു യുവതിയോടൊപ്പമാണ് പരസ്ഷാ അറസ്റ്റിലായത്. യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബാങ്കോക്ക് പോസ്റ്റിനോട് പറഞ്ഞു.
യുവതിയും ഷായും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ മയക്കുമരുന്ന് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരാണ് പുക്കറ്റ് പോലീസിനെ വിവരമറിയിച്ചത്. ബാങ്കോക്കിലെ നെപ്പാളീസ് എംബസിയെ കഴിഞ്ഞ ഒക്ടോബര്‍ 27 ന് വിവരമറിയിച്ചതാണെന്നും എന്നാല്‍ നേപ്പാളീസ് എംബസിയോ തായ് എംബസിയോ സംഭവത്തോട് പ്രതികരിച്ചില്ലെന്നും നേപ്പാളീസ് പത്രമായ ദി ഹിമാലയന്‍ ടൈംസ് പറഞ്ഞു. നേപ്പാളിലും സമാനമായ കുറ്റകൃത്യങ്ങളില്‍ പരേസ്ഷാ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: