ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ശ്വാസ കോശ സംബന്ധമായ അസുഖമുണ്ടെന്ന് ഇക്വഡോര്‍ നയതന്ത്ര പ്രതിനിധി ബ്രിട്ടനെ അറിയിച്ചു.അസാഞ്ജ ദീര്‍ഘകാലമായി ഈ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്.ഇക്വഡോര്‍ സര്‍ക്കാരാണ് ചികിത്സാ ചെലവുകള്‍ വഹിക്കുന്നത്.അതേസമയം അസാഞ്ജ സുരക്ഷിത സ്ഥലത്താണ് എത്തിയിരിക്കുന്നതെന്ന് ഇക്വാഡോര്‍ നയതന്ത്ര പ്രതിനിധിയായ അന അല്‍ബാന്‍ പറഞ്ഞു.2010 ലാണ് അമേരിക്കയുടെ ഇറാഖ് അഫ്ഗാന് യുദ്ധങ്ങളുടെ കഥകള്‍ വിക്കിലീക്സ് വെളിച്ചത്തു കൊണ്ടു വന്നത്.ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ കണ്ണിലെ കരടായ അസാഞ്ജിനെ ലൈംഗികാരോപണക്കേസില്‍ കുടുക്കി സ്വീഡിഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് അസാഞ്ജ് ഇക്വഡോറില്‍ അഭയം തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: