മലപ്പുറം: ഉത്തരകേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ ഏഴുമുതല്‍ 12 വരെ മലപ്പുറം കോട്ടക്കല്‍ എം എസ് പി ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്കുപുറമെ കേന്ദ്ര ഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാം. 17 നും 23 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് പരിഗണിക്കുക. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ക്ലര്‍ക്ക്, സോള്‍ജിയര്‍ ടെക്നിക്കല്‍ – നേഴ്സിംഗ് അസിസ്റ്റന്റ്, ട്രെയിഡ്സ്മെന് എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി യാണ്. ഏഴ്, എട്ട് തിയ്യതികളില്‍ സോള്‍ജിയര്‍ ജനറല്‍ വിഭാഗത്തിലേക്കും. ഒന്‍പത്, പത്ത് തിയ്യതികളില്‍ ക്ലര്‍ക്ക് വിഭാഗത്തിലേക്കും 11, 12 തിയ്യതികളില്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അസ്സല് വിദ്യാഭ്യാസ യോഗ്യതാസര്‍ട്ടിഫിക്കറ്റ്, പന്ത്രണ്ട് കോപ്പി പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും എല്ലാ ഡോക്യുമെന്റ്സിന്റെയും അറ്റസ്റ്റ് ചെയ്ത രണ്ട് ഫോട്ടോകോപ്പികളും മെഡിക്കല്‍ റിപ്പോര്‍ട്ടും ഉദ്യോഗാര്‍ത്ഥികള്‍ കരുതണം. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തലേന്ന് വൈകീട്ട് നാലുമണിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ അഞ്ചുമണിമുതല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2734421 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: