ഇസ്ലാമാബാദ്: ദേശീയ അടിസ്ഥാനത്തില്‍ ഭീകരവാദ വിരുദ്ധ അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലിന് പാക് മന്ത്രിസഭ അംഗീകാരം നല്കി. നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. വാര്‍ത്താവിനിമയ മന്ത്രി ഖമര്‍ സമന് ഖൈറ ആണ് ഇക്കാര്യം അറിയിച്ചത്.
ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന് കൈക്കൊള്ളുന്ന നടപടികളില്‍ നിര്‍ണായകമാണിത്. ഭീകരവാദം തുടച്ചുനീക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് അതോറിറ്റിയുടെ പ്രധാനലക്ഷ്യം. ഭീകരവാദവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സികളെ കോര്‍ഡിനേറ്റ് ചെയ്യുകയെന്ന ദൗത്യവും അതോറിറ്റിക്കുണ്ടന്ന് മന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: