വാഷിംഗ്ടണ്‍: പൗരന് നീതി ഉറപ്പ് നല്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എഴുപതിയെട്ടാമത് സ്ഥാനം. 97 രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വേള്‍ഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ റൂള്‍ ഓഫ് ലോ ഇന്‍ഡക്സ് 2012 റിപ്പോര്‍ട്ട് പ്രകാരം നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എട്ട് മേഖലകളിലാണ് പഠനം നടത്തിയത്.
സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, സംസാര സ്വാതന്ത്രത്തിന് മേലുളള ശക്തമായ സംരക്ഷണം, താരതമ്യേന തുറന്ന സമീപനമുള്ള സര്‍ക്കാര്‍ എന്നീ മേഖലകളില്‍ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്ഥാനമാണുള്ളത്. അതേസമയം കാര്യനിര്‍വഹണ ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും വിലയിരുത്തുന്നു. സിവില്‍ കോടതി സംവിധാനവും മികച്ച രീതിയിലല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 83 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: