ശബരിമല: ശബരിമല പൂങ്കാവനത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ വീണ്ടും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. ശബരിമല തീര്‍ത്ഥാടന കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥര്‍ക്ക് നല്കിയ കൈപ്പുസ്തകത്തിലാണ് ഇത്തരം ബോധപൂര്‍വമായ പരാമര്‍ശങ്ങള്‍ ഉള്ളത്. പുസ്തകത്തിന്റെ 18,19 പേജുകളില്‍ അട്ടത്തോടിനെ കുറിച്ച് പറയുന്നിടത്താണ് ഇതുവരെ നാട്ടുകാര്‍ക്ക് പോലും അറിയാത്ത കുരിശ്ശിന്റെ പടിയെന്ന സ്ഥലപ്പേര് കടന്നു വരുന്നത്. രണ്ടിടങ്ങളില്‍ കുരിശ്ശിന്റെ പടിയെന്ന സ്ഥലപ്പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സ്ഥലപ്പേര് റവന്യു രേഖകളിലില്ല.
പ്രദേശവാസികളും ഇങ്ങനെയൊരു സ്ഥലപ്പേരിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷെ പോലീസ് ആസ്ഥാനത്തു നിന്നിറക്കിയ കൈപ്പുസ്തകത്തില്‍ അട്ടത്തോടില്‍ ഇല്ലാത്ത സ്ഥലപ്പേര് കടന്നുവന്നതില്‍ ദുരൂഹതയേറെയാണ്. പ്രദേശത്ത് ഒരു ക്രൈസ്തവ കുടുംബമാണുള്ളത്. പോലീസിന്റെ ഔദ്യോഗിക രേഖയില്‍ ഇങ്ങനെയൊരു സ്ഥലപ്പേര് വന്ന സാഹചര്യത്തില്‍ വരും കാലങ്ങളില്‍ ഇവിടെ കുരിശ് സ്ഥാപിക്കാനും നേരത്തെ ഇവിടെ കുരിശുണ്ടായിരുന്നുവെന്ന പ്രചാരണം നടത്താനുമുള്ള സാധ്യതയേറെയാണ്.
അയ്യപ്പന്റെ പൂങ്കാവനത്തില്പ്പെട്ട അട്ടത്തോടില്‍ കുരിശിന്റെപടിയെന്ന ഇല്ലാത്ത സ്ഥലത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പോലീസ് കൈപ്പുസ്തകം അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. നിലയ്ക്കലിലും അട്ടത്തോട്ടിലുമൊക്കെ അയ്യപ്പഭക്തര്‍ ചോരചിന്തിയാണ് ക്രൈസ്തവ മൗലികവാദികളില്നിന്ന് ആ ഭൂമിയെ മോചിപ്പിച്ചത്. എന്നിട്ടും വളരെ ബോധപൂര്‍വം ഇത്തരമൊരു പരാമര്‍ശവുമായി കൈപ്പുസ്തകം തയ്യാറാക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
>> പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: