ശബരിമല: ബസ് ചാര്‍ജ് വര്‍ധനവിനെ തുടര്‍ന്ന് തീര്‍ഥാടകര്‍ കയ്യൊഴിഞ്ഞത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ബാധിച്ചു. ദൂര സ്ഥലങ്ങളില്‍ നിന്നു വരുന്ന തീര്‍ത്ഥാടകര്‍ കൂടുതലായി ആശ്രയിക്കുന്നത് തീവണ്ടി സര്വീലുകളെ. മുന്‍വര്‍ഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ഈ വര്‍ഷം ആരംഭിച്ചുവെങ്കിലും ഇത്തവണ പ്രതീക്ഷിച്ച വരുമാനം കൈവരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ 12 ദിവസം കൊണ്ട് 11 ലക്ഷത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ആദ്യത്തെ 10 ദിവസം കൊണ്ട് 89 ലക്ഷം രൂപയായിരുന്നു വരവ്. ഇത്തവണ 12 ദിവസം പിന്നിട്ടപ്പോള്‍ 78 ലക്ഷംരൂപ മാത്രമേ കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചിട്ടുള്ളു. എല്ലാ സര്‍വീസുകളുമടക്കം പ്രതിദിനം അഞ്ചു ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. ഒരു സീറ്റില്‍ ശരാശരി 7,882 രൂപ കുറഞ്ഞത് വരുമാനമായി കിട്ടുമെന്നും അധികൃതര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, ഇതുണ്ടായില്ല.
നല്ല വരുമാനം ലഭിച്ചിരുന്ന റൂട്ടുകളില്‍ നിന്നും നിരവധി ബസുകള്‍ ശബരിമലയിലേക്ക് കൊണ്ടുവന്നിരുന്നു. പതിനായിരം രൂപയ്ക്കുമേല്‍ വരുമാനം ലഭിക്കുന്ന സര്‍വീസുകളും ഇങ്ങനെ മാറ്റിയതില്പ്പെടുന്നു. ചെയിന്‍ സര്‍വീസില്‍ മാത്രം 60,000 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. ദീര്‍ഘദൂര ബസുകളിലാകട്ടെ പതിമൂവായിരത്തിലേറെ പേരുടെ കുറവുണ്ടായി.
് കഴിഞ്ഞയാഴ്ച 13 ബസുകള്‍ അധികൃതര്‍ തിരിച്ചയച്ചിരുന്നു. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് തിരിച്ചയച്ചത്. സംസ്ഥാനമൊട്ടുക്ക് 1500 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ മുതല്‍ ശബരിമലയിലേക്ക് പ്രത്യേകം സര്‍വീസുകള്‍ തുടങ്ങി.
സംസ്ഥാനത്തിന്റെ മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും ഇതിലൊന്നും തീര്‍ഥാടകരുടെ തള്ളിക്കയറ്റമുണ്ടായില്ല. ബസ് നിരക്ക് വര്‍ധനയെതുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകളുടെ ചാര്‍ജ് കുത്തനെ കൂടിയതാണ് തീര്‍ഥാടകരെ കെഎസ്ആര്‍ടിസിയില്‍ നിന്നും അകറ്റിയത്. ബസ് ചാര്‍ജിന്റെ നാലിലൊന്നു പോലും തീവണ്ടി യാത്രയ്ക്ക് വേണ്ടി വരുന്നില്ല.
>> പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: