പാലക്കാട്: ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീഷണമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഭാരത അതിര്ത്തിയെവന്ദിച്ച് തിരിച്ചെത്തിയ കര്‍മ്മഭടന്‍മാര്‍ക്ക് സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയ്ക്കു മുന്നില്‍ മുട്ടുവിറച്ച ഭരണാധികാരികളാണ് ഭാരതത്തെ വെട്ടിമുറിക്കാന്‍ വെമ്പല്‍കൊണ്ടത്. 1947ന് സമാനമായ സ്ഥിതിവിശേഷം ഇന്നും നിലനില്ക്കുന്നു. രാഷ്ട്രവിരുദ്ധ നീക്കങ്ങള്‍ ഒരുപോലെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഏതുസമയത്തും അതിര്‍ത്തി ഇനിയും നഷ്ടമായേക്കാം എന്ന അവസ്ഥയിലാണ്. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളാണ് ഇതിനുകാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകര-വിഘടനവാദികള്‍ അഴിഞ്ഞാടുമ്പോള്‍ അവര്‍ക്ക് സ്തുതിഗീതം പാടുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
1947ലെ ഭാരതത്തെയെങ്കിലും നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാക്കിസ്ഥാനില്‍ നിന്നും നേരിടുന്ന ഭീഷണിയേക്കാള്‍ ഭയാനകമാണ് ചൈനയില്‍ നിന്നുള്ളതെന്ന് അദ്ദേഹം തുടര്‍ന്നു.
അമ്പത്വര്‍ഷം മുമ്പ് ചൈന 39,000 ചതുരശ്ര കിലോമീറ്റര്‍ അതിക്രമിച്ച് കയ്യേറി പിടിച്ചെടക്കുകയാണുണ്ടായത്. ഈ ഭൂമി തിരികെ പിടിക്കുമെന്ന് പാര്‍ലമെന്റില്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയെങ്കിലും ഒരുസെന്റുപോലും തിരിച്ചെടുത്തില്ലെന്ന് മാത്രമല്ല 90,000 ചതുരശ്ര കിലോമീറ്റര്‍ കൂടെ അന്യാധീനപ്പെടുകയാണ് ഉണ്ടായത്.
ചൈന ഭാരതത്തെ ആക്രമിച്ചതിന്റെ അമ്പതാം വാര്ഷികത്തോടും പാര്‍ലമെന്റ് ആക്രമണത്തിന്റെ പത്താംവാര്ഷികത്തോടും അനുബന്ധിച്ച് ദേശീയസുരക്ഷാസമിതിയുടെ ആഭിമുഖ്യത്തിലാണ് അതിര്‍ത്തി വന്ദനം പരിപാടി സംഘടിപ്പിച്ചത്.
ഭാരതത്തിന്റെ 15,106.7 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കര്മ്മഭടന്മാര് അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയും കാവല്‍നില്‍ക്കുന്നവരെ ആദരിക്കുകയും ചെയ്തു. ഇതിനായി 88 ബേസ്ക്യാമ്പുകള് ഉണ്ടാക്കുകയും ചെയ്തു. 21ന് ഇവര്‍ അതിര്‍ത്തിയിലുടനീളം ഗ്രാമജനതയെ കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും രാഷ്ട്ര രക്ഷാ രാഖി ബന്ധിക്കുകയും ചെയ്തു.
തുടര്‍ന്ന് മരങ്ങള്‍ മലകള്‍ എന്നിവയില്‍ പ്രതീകാത്മകമായും രാഖിബന്ധിച്ചു. തുടര്‍ന്ന് ഓരോ കര്‍മ്മ ഭടന്മാരും അവരവരുടെ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന പുണ്യജലം അഭിഷേകം നടത്തുകയും മണ്ണ് നിക്ഷേപിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ ഗ്രാമീണരോടും സൈനികരോടുമൊപ്പം കൈകോര്‍ത്ത് അതിര്‍ത്തി രക്ഷാശൃംഖല ഉണ്ടാക്കി. അതിര്‍ത്തിയില്‍ നിന്നുള്ള പുണ്യജലവും മണ്ണും ഓരോരുത്തരുടെയും കേന്ദ്രങ്ങളിലേക്ക് തിരിച്ച് കൊണ്ടുവരുകയും ചെയ്തു.
മേജര്‍ സുധാകരന് പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക്എന്.മോഹന്‍ കുമാര്‍ പങ്കെടുത്തു. അപ്പുകുട്ടന്‍ ആചാരി പൂജക്ക് നേതൃത്വംനല്കി. സി.രവീന്ദ്രന് അനുഭവങ്ങള്‍ വിവരിച്ചു. സി.പ്രസാദ് സ്വാഗതം പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: