കോട്ടയം: ഉള്‍ഫ തീവ്രവാദികളെന്നു സംശയിക്കുന്ന അസം സ്വദേശികളായ മൂന്നുപേര്‍ കോട്ടയത്ത് പോലീസ് പിടിയിലായി. അസമിലെ ഷിഫ്സര് ജില്ലയിലെ ദിമുഗാവ് ഗ്രാമവാസികളായ ജൊനാം ഗോഗോയി (55), ഹേമന്ദ് ഗോഗോയി (24), ബിദ്യുത് ചെട്ടിയ (17)എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായവരുടെ മൊബെയില്‍ ഫോണില്‍ നിന്നും ഉള്‍ഫ നേതാവിന്റെ ചിത്രവും, വിവിധ വീഡിയോ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഉള്‍ഫ ക്യാമ്പുകളുടെയും മറ്റും വിവരങ്ങളാണുള്ളതെന്നാണ് സൂചന.
കാഞ്ഞിരപ്പള്ളി കൂവപ്പളളി സെന്റ്മേരീസ് റബര്‍ ഫാക്ടറിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലി നോക്കുന്നവരാണ് ഇവര്‍ മൂവരും. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിനു വേണ്ടിയാണ് ഇവര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയതെന്നാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്. നേരത്തെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശിയുടെ മൊബെയില്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നാണ് ചിത്രവും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞത്.
കാഞ്ഞിരപ്പള്ളിയില്‍ പ്രതികള്‍ താമസിച്ചിരുന്ന ഫാക്ടറിക്ക് സമീപത്തെ മുറികളില്‍ പോലീസ് സംഘം പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത പ്രതികളെ സംസ്ഥാന ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തു.
അസം സ്വദേശികളും ബംഗ്ലാദേശ് സ്വദേശികളുമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് സംസ്ഥാനത്തുടനീളം ഉള്ളത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും മതിയായ തിരിച്ചറിയല്‍ രേഖകളില്ല. തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമായ നിരവധി ആളുകളെ ഇതിനുമുന്‍പും ഇക്കൂട്ടരില്‍നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച തുടരന്വേഷണങ്ങള്‍ പലപ്പോഴും നിലയ്ക്കുന്നതാണ് സംസ്ഥാനത്ത് ഇവര്‍ക്ക് നിര്‍ബാധം തുടരുന്നതിന് ഇടയാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല ഫാക്ടറികളിലും ഹോട്ടലുകളില്‍ പോലും അന്യസംസ്ഥാനത്തില്‍ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ഇവരെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും സംസ്ഥാന പോലീസിന്റെ പക്കലില്ല. ഇവ ശേഖരിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ പ്രാവര്‍ത്തികമാകാറില്ല. ഞായറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്തെ മിക്കനഗരങ്ങളിലേക്കും കൂട്ടത്തോടെ എത്തുന്ന ഇക്കൂട്ടര്‍ അക്രമങ്ങള്‍ നടത്തുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: