ബാങ്കോക്ക്: തായ്ലാന്റ് പ്രധാനമന്ത്രി യിങ്ങ്ലക്ക് ഷിനവത്ര അവിശ്വാസപ്രമേയം അതിജീവിച്ചു. അഴിമതി അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിപക്ഷം ഷിനവത്രക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. അവിശ്വാസപ്രമേയത്തിനെതിരെ 467 വോട്ടുകളില്‍ 308 എണ്ണവും നേടിയ തായ്ലാന്റിന്റെ ഈ ആദ്യ പ്രഥമവനിതക്ക് കീഴ്സഭയില അറുപത് ശതമാനത്തോളം ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന കൂട്ടുമന്ത്രിസഭയില്‍ ഉള്‍പ്പെട്ട ആറ് പാര്‍ട്ടികളുടെ പുറത്തുനിന്നുപോലും വോട്ട് ലഭിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് 2011 ആഗസ്റ്റിലാണ് യിങ്ങ്ലക്ക് സ്ഥാനമേറ്റത്. യിങ്ങ്ലക്കിന്റെ സഹോദരനും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ തലവനുമായ തക്ക്സിന് ഷിനവത്രയുമായി പ്യൂയതായ് പാര്‍ട്ടിക്ക് അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രി യങ്ങ്ലക്കിന് സ്വസ്ഥാനത്ത് തുടരാമെന്ന് സ്പീക്കര്‍ സോംസക്ക് പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രി കലേം യൂബംറങ്ങ്, പ്രതിരോധമന്ത്രി സുകുംപള് സുവാനതാറ്റ്, ആഭ്യന്തര ഉപമന്ത്രി ചാത് കുലാദിലോക് എന്നിവരും ആരോപണങ്ങളെ അതിജീവിച്ചു. അഴിമതിക്കുനേരെ യിങ്ങ്ലക്ക് കണ്ണടക്കുന്നു എന്ന് എതിര്‍പാര്‍ട്ടിയായ ഡെമോക്രാറ്റ് പാര്‍ട്ടി ആരോപിച്ചിരുന്നു. യിങ്ങ്ലക്ക് സഹോദരന്റെ കയ്യിലെ പാവയാണെന്നും അവര്‍ പറഞ്ഞിരുന്നു.
2006 ല്‍ സൈനിക അട്ടിമറിയിലൂടെ സൈന്യം തക്സിനെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസില്‍ ലഭിച്ച തടവുശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ വിദേശത്ത് താമസിക്കുകയാണ് അദ്ദേഹം. എന്നാല്‍ രാഷ്ട്രീയപ്രേരിതമാണ് അഴിമതിക്കേസെന്ന് തക്സിന് വാദിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനഭ്രംശം അനേകവര്‍ഷത്തെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. 2010 ല്‍ തക്സിന് അനുഭാവികളായ ‘ചുവന്ന കുപ്പായക്കാര്‍’ മുന്‍കാല സര്‍ക്കാരിനെതിരെ രണ്ട്മാസക്കാലം നടത്തിയ റാലികള്‍ പട്ടാളം അടിച്ചമര്ത്തിയതിനെത്തുടര്ന്ന് 90 പേര് കൊല്ലപ്പെടുകയും 1900 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച തക്സിന് വിരുദ്ധ അനുഭാവികള്‍ ബാങ്കോക്കില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലീസുമായി വന്‍ ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: