കൊച്ചി: പിണറായി വിജയന് പ്രതിയായ എസ്എന്‍സി ലാവ്ലിന് അഴിമതി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ തിരുവനന്തപുരം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിവിഷന്‍ ഹര്‍ജിയില്‍ സിബിഐക്കും അന്വേഷണ ഉദ്യോഗസ്ഥനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും മുന്‍ ധനകാര്യമന്ത്രി ശിവദാസമേനോനെയും ഇടനിലക്കാരന് ദിലീപ് രാഹുലനെയും പ്രതിയാക്കണമെന്നും അതല്ലെങ്കില്‍ പണം ഇടപാടിനെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തെളിയിക്കാന്‍ പറ്റാതെ കേസ് തള്ളാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ഫയല്‍ ചെയ്ത റിവിഷന്‍ ഹര്ജിയിന്മേലാണ് ഹൈക്കോടതി ജഡ്ജി സിരിജഗന് റിവിഷന്‍ ഹര്‍ജി അഡ്മിറ്റ് ചെയ്ത് അര്ജന്റ് നോട്ടീസ് അയച്ചിട്ടുള്ളത്.
തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ അഭിഭാഷകനില്ലാതെ ക്രൈം ചീഫ് എഡിറ്റര്‍ നേരിട്ട് ഈ കാര്യങ്ങള്‍ ഉന്നയിച്ച് വാദിച്ചെങ്കിലും അതൊന്നും കോടതി അംഗീകരിക്കാതെ തുടരന്വേഷണ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: