കൊച്ചി: തിരുവനന്തപുരം ജില്ലാകോടതിയുടെ റിസീവര്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദാക്കി ജസ്റ്റിസ് പി.ആര് രാമചന്ദ്രമേനോന്‍ പുതിയ നിയമനത്തിന് ഉത്തരവിട്ടു. ജില്ലയിലെ കോടതി സംബന്ധമായ ധനവിനിയോഗത്തിന്റെ ചുമതലയുള്ള റിസീവറുടെ നിയമനത്തിലേക്ക് അപേക്ഷകരെയെല്ലാം പരിഗണിച്ച് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധാപൂര്‍വം നിയമനം നടത്താനാണ് കോടതിയുടെ നിര്‍ദ്ദേശം.
13 പേര് അപേക്ഷിച്ച തസ്തികയിലേക്ക് അഞ്ച് പേരെ മാത്രം പരിഗണിച്ച് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയെ റിസീവറായി നിയമിച്ചതിനെ ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി ജഹാന്ഗീര് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: