ആലുവ: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ 19 മുതല്‍ 24 വരെ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ നടന്ന അതിര്‍ത്തി വന്ദന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് ആലുവ റെയില്‍വേസ്റ്റേഷനില്‍ ഉജ്വല സ്വീകരണം നല്കി. കഴിഞ്ഞ നവംബര്‍ 16ന് ആലുവായില്‍ നിന്നും തിരിച്ച സംഘം നേപ്പാള്‍ അതിര്‍ത്തിയിലാണ് പര്യടനം നടത്തിയത്. ഭാരത അതിര്‍ത്തിയിലെ ഗ്രാമീണരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും ഗ്രാമീണര്‍ക്കും അതിര്‍ത്തി ഭടന്മാര്ക്കും സംഘം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിലെ മുഴുവന്‍ പൗരന്മാര്ക്കും രാജ്യാതിര്ത്തിയെക്കുറിച്ചുള്ള സ്വത്വബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി വന്ദന യാത്ര സംഘടിപ്പിച്ചത്. യാത്രാംഗങ്ങളെ സ്വീകരിച്ച് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കേശവസ്മൃതിയില്‍ എത്തിച്ചു. തുടര്‍ന്നു അതിര്‍ത്തിയിലെ മണ്ണ് കേശവസ്മൃതിയില്‍ ഭാരതാംബയുടെ മുന്നില്‍ സമര്‍പ്പിച്ച് പൂജനടത്തി. തുടര്‍ന്ന് യാത്രാ അംഗങ്ങള്‍ അനുഭവങ്ങള്‍ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: