ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ ഒന്നാം പ്രതിയായ കൈനേരി കുട്ടന് എന്ന കുട്ടപ്പന് (52), മൂന്നാം പ്രതിയായ ഒ.ജി മദനന് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം ദേവികുളം പോലീസാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും അടുത്ത മാസം 11 വരെ റിമാന്‍ഡ് ചെയ്തു.
പീരുമേട് സബ് ജയിലിലേക്കാണ് ഇരുവരെയും അയച്ചത്. ഇന്നലെ രാവിലെ 7.10 ഓടെ ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്ന് കുട്ടനെ ദേവികുളം സിഐ നിഷാല്‍ ജോണ്സണ് അറസ്റ്റ്ചെയ്തത്. ഒന്‍പതോടെ ശാന്തന്‍പാറയിലുള്ള മദനന്റെ വീട്ടിലെത്തിയ പോലീസ് സംഘം ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എം മണിയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മദനനെയും കൈനേരി കുട്ടനെയും അറസ്റ്റ് ചെയ്തത്.
ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും പിന്നീട് കട്ടപ്പന കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. അഞ്ചേരി ബേബി വധക്കേസ് അന്വേഷിക്കുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ കുട്ടന് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘം കുട്ടനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ കുട്ടനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കുട്ടനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ വെളിവാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം.
അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ സിപിഎം ശാന്തന്‍പാറ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു ഒ.ജി മദനന്. പിന്നീട് ദീര്‍ഘകാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന കുറ്റവും മദനനെതിരെ ചുമത്തിയിട്ടുണ്ട്. മദനനെ അറസ്റ്റ് ചെയ്യുന്നതറിഞ്ഞ് സമീപത്തുള്ള ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയിരുന്നു. മദനനെ പോലീസ് അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് ഇവര്‍ എതിരേറ്റത്.
1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. മറ്റൊരു പ്രതിയായ എ.കെ. ദാമോദരനെ ഇന്നു രാത്രിയിലോ നാളെയോ അറസ്റ്റുചെയ്യുമെന്നാണു സൂചന. അഞ്ചേരി ബേബി വധം, മുട്ടുകാട് നാണപ്പന് വധം, മുള്ളന്‍ചിറ മത്തായി, ബാലു വധക്കേസ് തുടങ്ങിയവയാണു പ്രത്യേകസംഘം അന്വേഷിക്കുന്നത.്
അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ കോടതി 30നാണു പരിഗണിക്കുന്നതെങ്കിലും മണിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കോടതി ഇന്നു പരിഗണിക്കും. ഇന്ന് നെടുങ്കണ്ടം കോടതിയില്‍ മണിയെ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: