കണ്ണൂറ്: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ജന്വിജ്ഞാന് വികാസ് യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ധര്‍മ്മടം ചിറക്കുനിയില്‍ നടന്ന ജില്ലാതല സ്വീകരണ പരിപാടി കെ.കെ. നാരായണന്, എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രഭാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍ പ്രസംഗിച്ചു. നിയമസാക്ഷരതാ സെമിനാര്‍, ജനമൈത്രി പോലീസ് അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം എന്നിവയുണ്ടായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ്ചെയര്‍മാന്‍ എന്‍. ബാലഗോപാലന് നയിക്കുന്ന ജാഥയില്‍ ഫൗണ്ടേഷന് സെക്രട്ടറി വി. ഭൂവനചന്ദ്രന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ രഞ്ജിത്ത് സര്‍ക്കാര്‍, ജന്വിജ്ഞാന്യാത്ര ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ പ്രഭാകരന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മുഴപ്പിലങ്ങാട് കുളംബസാറില്‍ നടന്ന സ്വീകരണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി സിന്ധു, വൈസ് പ്രസിഡണ്ട് ഹാഫിസ് തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ സുരക്ഷാ പെന്ഷന് സംബന്ധിച്ച് പി.കെ. മോഹനന് ക്ളാസെടുത്തു. എടക്കാട് പഞ്ചായത്തിലെ സ്വീകരണം തോട്ടട ഹൈസ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. രവീന്ദ്രന്, വൈസ് പ്രസിഡണ്ട് ഫരീദ നജീബ്, എടക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഗംഗാധരന്. എം., കടമ്പൂറ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. സാവിത്രി, ഹുസൈന് മാസ്റ്റര്‍ (മെമ്പര്‍, എടക്കാട് ബ്ളോക്ക്) വി. ബാലകൃഷ്ണന് (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി, എടക്കാട്) തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂറ് ടൗണ്‍ സ്ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള ജന്വിജ്ഞാന് യാത്രാ സ്വീകരണം ഉദ്ഘാടനം ചെയ്തു. ജാഥാലീഡര്‍ എന്‍. ബാലഗോപാല്‍, പഞ്ചായത്ത് വകുപ്പ് ജൂനിയര്‍ സൂപ്രണ്ട്. മോഹനന്, എന്നിവര്‍ സംസാരിച്ചു. വിമലന് നന്ദി പറഞ്ഞു. ചിറക്കല്‍ പുതിയതെരുവില്‍ നടന്ന സ്വീകരണത്തോടെ ചൊവ്വാഴ്ത്തെ യാത്ര സമാപിച്ചു. ഇന്ന് രാവിലെ ൯ മണിക്ക് യാത്ര പാപ്പിനിശ്ശേരിയില്‍ പ്രയാണം തുടങ്ങും. ൧൧ മണി കല്ല്യാശ്ശേരി, ൧ മണി പരിയാരം, ൩ മണി ചെറുതാഴം, ൫ മണി കരിവെളളൂറ് – പെരളം എന്നിങ്ങനെ സ്വീകരണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: