കണ്ണൂറ്: സമൂഹത്തില്‍ രക്തബന്ധങ്ങളും മാനുഷിക പരിഗണനകളും അപ്രസക്തമാവുകയണെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ: നൂര്‍ബിന റഷിദ് അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും അവര്‍ പറഞ്ഞു. കണ്ണൂറ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് മെഗാ അദാലത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗം. ജോലിസ്ഥലത്തും വീടുകളിലും സ്ത്രീകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായാണ് ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളില്‍ നിന്ന് മനസ്സിലാവുന്നത്. വനിതാകമ്മീഷനില്‍ ചില പുരുഷ പരാതികള്‍ ലഭിച്ചുവെന്നും എന്നാല്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും നൂര്‍ബിന റഷിദ് പറഞ്ഞു. മെഗാ അദാലത്തില്‍ മൊത്തം ൬൧ പരാതികള്‍ പരിഗണിച്ചു. ൨൦ എണ്ണം തീര്‍പ്പാക്കി ൮ കേസുകള്‍ പോലീസിന് കൈമാറി, ൩ കേസ് ജാഗ്രതാ സമിതിക്ക് വിട്ടു. ൧ കേസ് ഫുള്‍ സിറ്റിംഗ് മാറ്റി. ൧൫ കേസുകളില്‍ കക്ഷികളില്‍ ഒരു ഭാഗം ഹാജരായില്ല. ൨ കേസുകളില്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ തീരുമാനമായി. ധര്‍മ്മടത്തെ ൧൩ കാരി വിദ്യാര്‍ത്ഥിനിയുടെ പീഡനം സംബന്ധിച്ച് കേസ് അറസ്റ്റ് നടന്ന കാര്യവും കമ്മീഷണ്റ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടിയുടെ സഹോദരി ആത്മഹത്യചെയ്ത കേസ് തുടരന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും കമ്മീഷനംഗം നൂര്‍ബിന റഷീദ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഏഴിമല നരിമടയില്‍ ജനശ്രീ. പ്രവര്‍ത്തനം തുടങ്ങിയവര്‍ക്ക് നേരെ ക്രിമിനല്‍ കേസ് പ്രതി വധഭീഷണി ഉയര്‍ത്തിയ പരാതിയില്‍ കമ്മീഷന് നടപടിയെടുക്കുന്നതാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: