കണ്ണൂറ്: നാടകത്തെയും നാടക സംഘത്തെയും അടുത്തറിഞ്ഞ മുഖാമുഖം നാടക പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. ൧൨-ാമത് ദേശീയ നാടകോത്സവത്തോടനുബന്ധിച്ച് നടന്ന റബ്കോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖം അനുഭവ സാക്ഷ്യങ്ങളാലും ആരോഗ്യപരമായ സംവാദങ്ങളാലും വ്യത്യസ്തത പുലര്‍ത്തി. മണിപ്പൂരില്‍ നിന്നും കേരളത്തിലെത്താന്‍ സഹിച്ച പ്രയാസങ്ങളുടെ കഥ വിവരിച്ചുകൊണ്ടായിരുന്നു മിത്തിക്കല്‍ സറണ്ടര്‍ എന്ന നാടകത്തിണ്റ്റെ സംവിധായകന് നിങ്ങ് തൗജ് ദീപക്, പ്രൊഡക്ഷന്‍ കണ്ട്രോളര് റോണിക്കാ ദീപക്ക് എന്നിവര്‍ സംസാരിച്ചു തുടങ്ങിയത്. പട്ടാളത്തിണ്റ്റെയും ശ്വാസമടക്കി കഴിയുന്ന ശരാശരി മണിപ്പൂരികളുടെ അനുഭവങ്ങളുടെ നേര്‍ചിത്രമാണ് മിത്തിക്കല്‍ സറണ്ടര്‍. തങ്ങളുടെ നാടിണ്റ്റെയും നാട്ടുകാരുടെയും ദുരിതപര്വ്വത്തിണ്റ്റെ ആത്മാവിഷ്ക്കാരം കേരള ജനത നെഞ്ചേറ്റിയതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. മണിപ്പൂറ്‍ സര്‍ക്കാര്‍ തങ്ങളോട് കാട്ടുന്ന അവഗണനയില്‍ ഏറെ പ്രയാസമുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മിത്തിക്കല്‍ സറണ്ടര്‍ തങ്ങളുടെ നാട്ടില്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു പ്രയാസവും നേരിട്ടിട്ടില്ല-റോണിക്ക ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ രണ്ടു തവണയും ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരു തവണയും ഈ നാടകം അവതരിപ്പിച്ചിരുന്നു. നാടകത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ തങ്ങളുടെ കലാസൃഷ്ടി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്-ദീപക്കും റോണിക്കയും പറഞ്ഞു. ഡോ.വയലാ വാസുദേവന്‍ പിള്ള രചനയും സംവിധാനവും നിര്‍വഹിച്ച ആണ്ടുബലി ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ടീം മാനജരും നടനുമായ വിനോദ് വി.ആനന്ദും പൊഡക്ഷന്‍ അസിസ്റ്റണ്റ്റ് അജന്തകുമാറും പറഞ്ഞു. യുദ്ധവിരുദ്ധ പ്രമേയം കൈകാരം ചെയ്യുന്ന ആണ്ടുബലിയുടെ അണിയറക്കഥകളും മുഖാമുഖത്തിനെത്തിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ സംഘം വിവരിച്ചു. ഗൗരവമുള്ള ചോദ്യങ്ങളാലും അര്‍ഥപൂര്‍ണമായ അഭിപ്രായങ്ങളാലും സമ്പന്നമായിരുന്നു മുഖാമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: