അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയില് ആയുധധാരികള്‍ പോലീസ് ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ പോലീസ് കസ്റ്റഡിയില്‍വച്ചിരുന്ന അഞ്ചു മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. മുപ്പതു പ്രതികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇതില്‍ 25പേരെ പോലീസ് പിടികൂടി. ആക്രമണത്തിനു പിന്നില്‍ ബോക്കോ ഹറം തീവ്രവാദികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയയില്‍ ശരിയത്ത് നിയമം നടപ്പാക്കണമെന്നു വാദിക്കുന്ന മുസ്്ലിം തീവ്രവാദ ഗ്രൂപ്പാണ് ബോക്കോ ഹറം.
കഴിഞ്ഞ ദിവസം നൈജീരിയയിലെ കഡുനാ സംസ്ഥാനത്തെ സൈനിക ബാരക്കിലെ ദേവാലയത്തിലുണ്ടായ രണ്ടു ചാവേര്‍ ആക്രമണങ്ങളിലായി 11 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: