ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടെ എ ബി വി പി പ്രവര്ത്തകന് വിശാല്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നാം പ്രതി പിടിയിലായി. പത്തനംതിട്ട അടൂര്‍ താലൂക്ക് കൂരമ്പാല വില്ലേജ് പന്തളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തട്ടാപറമ്പ് വീട്ടില്‍ ഷഫീഖ്(21)നെയാണ് ഇന്നലെ രാവിലെ അഞ്ചോടെ കായംകുളം കെ എസ് ആര് ടി സി ബസ്സ്റ്റേഷന് പരിസരത്ത് നിന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എസ്. ഡി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഡിക്ടേറ്റെവ് എസ് ഐ മാരായ ടി. പി. ജോര്‍ജ്, എം.എസ്. സ്വാമിനാഥന്, എ എസ് ഐ സലീം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: