അങ്കമാലി: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലില്‍ അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ സെന്റര്‍ അടച്ചുപൂട്ടുവാന്‍ ഒരുങ്ങുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന് സമീപം മനുഷ്യചങ്ങല സംഘടിപ്പിച്ചു. ഇവിടെയുള്ള കോഴ്സുകള്‍ക്ക് ഇന്ത്യന്‍ നേഴ്സിംഗ് കൗണ്‍സിലും സംസ്ഥാന നേഴ്സിംഗ് കൗണ്‍സിലും വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുവാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തയ്യാറാകാത്തതുമൂലമാണ് അങ്കമാലി റീജിയണല്‍ സെന്റര്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഏഴാറ്റുമുഖത്ത് ക്യാമ്പസ് പണിയുന്നതിനായി സ്ഥലം കണ്ടെത്തി രൂപരേഖ തയ്യാറാക്കിയെങ്കിലും അത് പരിഗണിക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. വിവിധ കോഴ്സുകളിലായി 700 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന്. യൂണിവേഴ്സിറ്റിയുടെ ഗാന്ധിനഗറിലെ സെന്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സെന്റര്‍ അങ്കമാലിയാണ്. എംജി യൂണിവേഴ്സിറ്റിയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നഴ്സിംഗ് സ്ഥാപനമായ അങ്കമാലിയിലെ സെന്റര്‍ നിലനിര്‍ത്തുന്ന തിനാവശ്യമായ സ്വന്തം സ്ഥലം കെട്ടിടം, മറ്റ് അനുബന്ധ മാനദണ്ഡങ്ങള്‍ പാലിക്കുക, വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: