കൊച്ചി: നിയമദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റി ‘ജുഡീഷ്യല്‍ സ്റ്റാന്ര്ട്സ് ആന്റ് അക്കൗണ്ടബിലിറ്റി ബില്‍’ എന്ന ആക്ടിനെ സംബന്ധിച്ച് സെമിനാര്‍ നടത്തി. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ വച്ചു നടന്ന സെമിനാര്‍ ജസ്റ്റിസ് കെ.പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്തു. ന്യായാധിപന്മാരുടെ നിയമനരീതി സംശുദ്ധമായാല്‍ ഒരളവുവരെ ഇന്നത്തെ മൂല്യതകര്‍ച്ചയില്‍ നിന്നും ജൂഡീഷ്യറിയെ മോചിപ്പിക്കുവാന്‍ സാധിക്കും. ജഡ്ജിമാര്‍ക്ക് തെറ്റുപറ്റില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷേ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കികൊണ്ടാണ് ഇങ്ങനെ ഒരു ബില്‍ കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അഡ്വ.എന്‍.നഗരേഷ് പ്രസംഗിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.എല്‍.ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രേംകുമാര്‍ സ്വാഗതവും അഡ്വ.എസ്.ബിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: