പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും ദുരൂഹമരണം സംബന്ധിച്ച സിബിഐ അന്വേഷണം പുതിയ വഴി ത്തിരിവിലെത്തിയതായി സൂചന. ശശീന്ദ്രന്റെ മരണം, കമ്പനിയില്‍ നടന്ന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണെന്ന് സിബിഐ ആദ്യമെ സംശയിച്ചിരുന്നു. കമ്പനി ഓഡിറ്ററായിരുന്ന ശശീന്ദ്രന്റെ മരണം അഴിമതിയെപ്പറ്റിയുള്ള രഹസ്യങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ വേണ്ടി പ്രതികള്‍ നടത്തിയ കൊലപാതകമാണെന്ന് വരെ ഒരിക്കല്‍ ആരോപണ മുയര്‍ന്നിരുന്നു.
കമ്പനി ഉദ്യോഗസ്ഥരില്‍നിന്ന് നിരന്തരമായുണ്ടായ മാനസിക സമ്മര്‍ദ്ദം, ഇദ്ദേഹത്തെ ആത്മഹത്യയിലേക്കു നയിച്ചു എന്ന നിലയിലാണ് ഇപ്പോള്‍ അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുന്നത്. അഴിമതിക്കേസില്‍ പ്രതിയായ കമ്പനി കരാറുകാരന് വി.എം.രാ ധാകൃഷ്ണന്റെ ഓഫീസും വീടും റെയ്ഡ് ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. റെയ്ഡില്‍ കണ്ടെടുക്കപ്പെട്ട രേഖകള്‍ പലതും രഹസ്യസ്വഭവമുള്ള സര്‍ക്കാര്‍ രേഖകളും, കമ്പനിയില്‍ നടന്ന അഴിമതിയെപ്പറ്റി വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളും ഒ ക്കെയായിരുന്നു, ഒരു നിലയ്ക്കും പുറത്ത്പോവാന്‍ പാടില്ലാത്ത രേഖകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ക്ക് എങ്ങനെ ലഭിച്ചു എന്ന സിബിഐ അന്വേഷണത്തിന് കൃത്യമായ ഉത്തരം നല്കാന് കഴിവുള്ള ചില ഫോട്ടോഗ്രാഫുകള്‍ കൂടി അന്നത്തെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
രാധാകൃഷ്ണന്റെ കൂടെനിന്ന് ഫോട്ടോക്ക് പോസ് ചെയ്തവര്‍ കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും, സംസ്ഥാനത്തെ ഇപ്പോഴത്തെയും മുമ്പത്തെയും മന്ത്രിമാരും എം. പി.മാരും, എം.എല്‍.എമാരും ഒക്കെയാണെന്നത് അദ്ദേഹത്തിന്റെ സ്വാധീനശക്തി എ ത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.
ഇവരുമായി രാധാകൃഷ്ണനുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്നും, വഴിവിട്ട് എന്തൊക്കെ സഹായ ങ്ങളാണ് ഇവര്‍ രാധാകൃഷ്ണന് ചെയ്തു കൊടുത്തിട്ടുള്ളതെന്നും ഉള്ളതിനെപ്പറ്റിയാണ് സി.ബി.ഐ ഇപ്പോള്‍ അന്വേഷിക്കുന്നത് . കേരള രാഷ്ട്രീയത്തില്‍ സ്ഫോടനാ ത്മകമായ ചലനങ്ങളുണ്ടാക്കാന്‍ പോവുന്ന ഈ അ ന്വേഷണത്തോടെ പല പ്ര മുഖരുടെയും പൊയ് മുഖങ്ങള്‍ വലിച്ചു മാറ്റപ്പെടും.
ശശീന്ദ്രന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മലബാര്‍ സിമെന്റ്സ് അഴിമതി കേസിന്റെ മിക്ക ഫയലുകളും സി.ബി.ഐ. യുടെ കൈയിലാണിപ്പോള്‍. ആ നിലയ്ക്ക് അഴിമതി ക്കേസും സി.ബി.ഐ അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന ഒരു നിര്‍ദ്ദേശം ഇപ്പോഴത്തെ അന്വേഷണ ഏജന്‍സിയായ വിജിലന്‍സ് മുന്നോട്ട് വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: